വേങ്ങര മാർക്കറ്റിൽ മാലിന്യക്കൂമ്പാരം; നടപടിയെടുക്കാതെ അധികൃതർ
text_fieldsവേങ്ങര: നഗരമധ്യത്തിലെ മത്സ്യ -മാംസ -പച്ചക്കറി മാർക്കറ്റിൽ മാലിന്യം കുന്നുകൂടിയത് ഭീഷണിയുയർത്തുന്നു.മഴക്കാലമാവുന്നതോടെ മാർക്കറ്റിൽ പതിവുപോലെ വെള്ളം കെട്ടിനിൽക്കാനുള്ള സാധ്യതയും നിലനിൽക്കുന്നു.മാർക്കറ്റിലെ മാലിന്യം കൂട്ടിയിട്ട മുറികളിൽ വെള്ളം കെട്ടിനിന്ന് പുറത്തേക്കൊഴുകുന്നതോടെ പകർച്ചവ്യാധികൾ പടർന്നുപിടിക്കാനും സാധ്യത ഏറെയാണ്.
പൊതുജനാരോഗ്യത്തിന് ഹാനികരമായ വിധത്തിൽ പൊതു മാർക്കറ്റിൽ മാലിന്യം കുന്നുകൂടിയിട്ടും കാരണക്കാരായവർക്കെതിരെ നടപടി സ്വീകരിക്കാൻ ആരോഗ്യ വകുപ്പ് അധികൃതർ തയാറാകുന്നില്ല. അനാരോഗ്യകരമായ സാഹചര്യത്തിൽ മാർക്കറ്റിലെ അസൗകര്യങ്ങൾ കാരണം പല മുറികൾക്കും വാടകക്കാരില്ല.
ഒഴിഞ്ഞ മുറികളൊക്കെയും മാലിന്യം നിക്ഷേപിക്കാനാണ് ഇപ്പോൾ പലരും ഉപയോഗപ്പെടുത്തുന്നത്. ഇടുങ്ങിയ സ്ഥലത്ത് പ്രവർത്തിക്കുന്ന മാർക്കറ്റ് പൊളിച്ചുമാറ്റി മാലിന്യനിർമാർജനത്തിനുള്ള ശാസ്ത്രീയ സൗകര്യങ്ങൾ ഉൾപ്പെടുത്തി പുതിയ കെട്ടിടം നിർമിക്കണമെന്ന ആവശ്യത്തിനു നേരെ ഗ്രാമപഞ്ചായത്ത് അധികൃതർ കണ്ണടക്കുന്നതായി വ്യാപക പരാതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.