കണ്ണമംഗലം പഞ്ചായത്ത് യു.ഡി.എഫിൽ തമ്മിലടി തുടങ്ങി; കോൺഗ്രസിന് ബ്ലോക്കിൽ സീറ്റ് നൽകിയില്ല
text_fieldsവേങ്ങര: വിളക്കിച്ചേർത്ത യു.ഡി.എഫ് സംവിധാനത്തിൽ വീണ്ടും പൊട്ടിത്തെറി. അഞ്ചുകൊല്ലം മുമ്പ് പൊട്ടിപ്പോയ യു.ഡി.എഫ് കണ്ണികൾ മുസ്ലിം ലീഗും കോൺഗ്രസ്സും ചേർന്നു വിളക്കിച്ചേർത്തെങ്കിലും ബ്ലോക്ക് സീറ്റിെൻറ പേരിൽ വീണ്ടും പടയൊരുങ്ങുന്നു.
കണ്ണമംഗലം പഞ്ചായത്തിലാണ് ബ്ലോക്ക് സീറ്റിെൻറ പേരിൽ ലീഗും കോൺഗ്രസും കൊമ്പ് കോർത്തത്. രണ്ട് ബ്ലോക്ക് സീറ്റുകളിൽ ഒന്ന് കോൺഗ്രസും ഒന്ന് ലീഗും പങ്കു വെക്കുകയാണ് പതിവ്. എന്നാൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്, ഇടതുപക്ഷവും വെൽഫെയർ പാർട്ടിയുമായി ചേർന്ന് പുതിയ മുന്നണിയായി മത്സരിച്ചപ്പോൾ രണ്ടിലും ലീഗ് വിജയിച്ചിരുന്നു. എന്നാൽ ഇത്തവണ കോൺഗ്രസിെൻറ ആവശ്യം തള്ളി ലീഗ് രണ്ട് സീറ്റും സ്വന്തമാക്കി.
ഇതിൽ പ്രതിഷേധിച്ചു കോൺഗ്രസ് നേതാക്കൾ മേൽക്കമ്മിറ്റിക്കു പരാതി നൽകിയിട്ടുണ്ട്. അതോടൊപ്പം കണ്ണമംഗലം, വേങ്ങര, പറപ്പൂർ പഞ്ചായത്തുകളിൽ നേരത്തെ നടന്ന പഞ്ചായത്ത് തല സീറ്റു ചർച്ചകളിൽ, കോൺഗ്രസിന് നിശ്ചയിച്ച സീറ്റുകളിൽ നിന്നു ഓരോന്ന് വീതം ലീഗ് കൈവശപ്പെടുത്തിയിട്ടുണ്ട്.
അതേസമയം, യുഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നിർദേശമനുസരിച്ചാണ് ബ്ലോക്ക് സീറ്റുകൾ തീരുമാനിച്ചതെന്നു മുസ്ലിം ലീഗ് കണ്ണമംഗലം പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് പി. അബൂബക്കറും ന്യായമായ ആവശ്യം ലീഗ് പരിഗണിച്ചില്ലെന്നു കോൺഗ്രസ് പ്രാദേശിക കമ്മിറ്റി പ്രസിഡൻറ് പി. സിദ്ദീഖും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.