പിതാവിന് പിന്നാലെ മകനും വൃക്കരോഗം: പ്ലസ് ടു വിദ്യാർഥി ചികിത്സ സഹായം തേടുന്നു
text_fieldsവേങ്ങര: എ.ആർ. നഗറിലെ കക്കാടംപുറത്ത് താമസിക്കുന്ന കെ.സി. ഹസ്സന്റെ മകൻ ഉവൈസിന്റെ കുടുംബം അനുഭവിക്കുന്നത് സമാനതകളില്ലാത്ത വേദന. ഒരു വർഷം മുമ്പ് ഉവൈസിന്റെ പിതാവ് ഹസ്സന് വൃക്ക മാറ്റിവക്കൽ ശസ്ത്രക്രിയ ചെയ്ത് ജീവിതത്തിലേക്ക് തിരിച്ച് കയറുന്നതിനിടെ പ്ലസ് ടു വിദ്യാർഥിയായ മകെൻറ ഇരു വൃക്കയും തകരാറിലായി. ഹസ്സന് ഭാര്യയാണ് ഒരു വൃക്ക നൽകിയത്. കുറ്റൂർ നോർത്ത് കെ.എം.എച്ച്.എസ്.എസിലെ വിദ്യാർഥിയായ ഉവൈസിന്റെ ജീവൻ നിലനിർത്തുന്നത് ഡയാലിസിസിലൂടെയാണ്. വൃക്ക മാറ്റിവെക്കാൻ 35 ലക്ഷം രൂപ ചെലവ് വരും. ഇത് താങ്ങാവുന്ന സ്ഥിതിയിലല്ല കുടുംബം. ഇതോടെ പ്രദേശവാസികൾ ചേർന്ന് ചികിത്സാ സഹായ സമിതി രൂപവത്കരിച്ചു. എ.ആർ നഗർ പഞ്ചായത്ത് പ്രസിഡന്റ് കാവുങ്ങൽ ലിയാഖത്തലി രക്ഷാധികാരിയും കെ.എം.കെ. സഖാഫി ചെയർമാനായും അലിഹസ്സൻ പി.കെ. കൺവീനറായും അബ്ദുസമദ് പറപ്പു കടവത്ത് ട്രഷററായുമുള്ള സമിതിയും ഉവൈസിെൻറ കുടുംബവും സുമനസ്സുകൾ സഹായവുമായി രംഗത്തെത്തുമെന്ന പ്രതീക്ഷയിലാണ്. എച്ച്.ടി.എഫ്.സി ചെമ്മാട് ബ്രാഞ്ചിൽ അക്കൗണ്ട് തുടങ്ങി. അക്കൗണ്ട് നമ്പർ: 50100511352291. IFSC. HDFC0004017. ഗൂഗിൾപേ നമ്പർ: 9446590229.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.