ഊരകത്ത് അനധികൃത ക്വാറിയിൽനിന്ന് നിരവധി സ്ഫോടകവസ്തുക്കൾ പിടികൂടി
text_fieldsവേങ്ങര: ഊരകം പൂളാപ്പീസ് ആലക്കാട് മലയിലെ അനധികൃത ക്വാറിയിൽ പൊലീസ് നടത്തിയ പരിശോധനയിൽ നിരവധി സ്ഫോടകവസ്തുക്കൾ പിടികൂടി. പുലാക്കൽ കുഞ്ഞീതു (64), ഒഡിഷ സ്വദേശി വിശ്വംഭർ ജഗത് (26), ഝാർഖണ്ഡ് സ്വദേശി പങ്കജ് കുമാർ ദാസ് (27), കർണാടക സ്വദേശി ഇറേഷ് ബിരാനൂർ (30) എന്നിവരെ അറസ്റ്റുചെയ്തു.
മൂന്ന് എക്സ്കവേറ്ററും രണ്ട് കംപ്രസറും നിരവധി സ്ഫോടകവസ്തുക്കളുമാണ് പിടികൂടിയത്. ജില്ല പൊലീസ് മേധാവിക്ക് കിട്ടിയ വിവരത്തെത്തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി അബ്ദുൽ ബഷീറിന്റെ നിർദേശപ്രകാരം വേങ്ങര എസ്.എച്ച്.ഒ എം. മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്.
അനധികൃതമായി സൂക്ഷിച്ച 159 ജലാറ്റിൻ സ്റ്റിക്കുകളും 30 ഓർഡിനറി ഡിറ്റനേറ്ററും 25 ഷോക്ക് ട്യൂബും 13 മീറ്റർ സേഫ്റ്റി ഫ്യൂസും പൊലീസ് പിടിച്ചെടുത്തു. എസ്.ഐ രാധാകൃഷ്ണൻ, സീനിയർ പൊലീസ് ഓഫിസർമാരായ രാജേഷ്, സജീവ്, സി.പി.ഒമാരായ അനീഷ്, സിറാജ്, കടമ്പോട്ട് ഫാസിൽ, സാഹീർ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.