നിഹാന കത്തെഴുതിയത് വെറുതെയായില്ല; മന്ത്രി ഫോണെത്തിച്ചു, വീടിെൻറ കാര്യത്തിലും പരിഹാരമാവും
text_fieldsവേങ്ങര: മന്ത്രിക്ക് കത്തെഴുതിയ വിദ്യാർഥിനിക്ക് സമ്മാനമായി ഫോണെത്തി. വേങ്ങര പാക്കടപ്പുറായ പി.എം.എസ്.എ.എം.യു.പി സ്കൂളിലെ ആറാം ക്ലാസ് വിദ്യാർഥിനി നിഹാനയാണ് പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന് കത്തെഴുതിയത്.
കാസർകോട് കുമ്പള സ്വദേശികളായ അഷറഫ് -ഷമീറ ദമ്പതികളുടെ രണ്ടു മക്കളിൽ ഇളയവളാണ് നിഹാന. കൂലിപ്പണിക്കു പോകുന്ന പിതാവിെൻറ ഫോൺ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇതാകട്ടെ, രാത്രിയിൽ ഇദ്ദേഹം വീട്ടിലെത്തിയാൽ മാത്രമേ കുട്ടികൾക്ക് പഠനത്തിന് ലഭിക്കൂ.
കത്ത് കിട്ടിയ ഉടൻതന്നെ മന്ത്രി മുഹമ്മദ് റിയാസ് ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറിയെ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു.
അതോടൊപ്പംതന്നെ ഉപ്പയുടെ ഫോണിൽ നിഹാനയെ വിളിച്ച് സങ്കടങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാമെന്നും അറിയിച്ചു.16 വർഷമായി വാടക വീട്ടിലാണ് താമസം. ഇതോടൊപ്പമാണ് നിഹാനയുടെ രോഗം. മൂന്നു തവണയാണ് ഹൃദയശസ്ത്രക്രിയ നടന്നത്.
മന്ത്രിയുടെ നിർദേശപ്രകാരം ഡി.വൈ.എഫ്.ഐ കോട്ടക്കൽ ബ്ലോക്ക് പ്രസിഡൻറ് കെ. സുബ്രഹ്മണ്യൻ, സെക്രട്ടറി ടി.പി. ഷമീം, വേങ്ങര മേഖല സെക്രട്ടറി ടി.കെ. നൗഷാദ്, സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഒ.കെ. അനിൽ, കെ. വൈശാഖ്, പി.പി. ഫയാസ് തുടങ്ങിയവർ വീട്ടിലെത്തിയാണ് ഫോൺ കൈമാറിയത്. വീടിെൻറ നടപടികൾ പരിശോധിക്കാൻ മന്ത്രി മുഹമ്മദ് റിയാസ്, മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർക്ക് കത്തും നൽകിയ വിവരവും ഡി.വൈ.എഫ്.ഐ പ്രവർത്തകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.