അകലം പാലിച്ചോണം
text_fieldsവേങ്ങര: കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് വി.എഫ്.സി.കെ, ഹോര്‍ട്ടികോര്‍പ്പ് എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഓണസമൃദ്ധി 2020ല്‍ വേങ്ങരയില്‍ ഒരുങ്ങിയത് ആറ് വിപണികള്‍. വേങ്ങര ബ്ലോക്കിലെ ഊരകം, പറപ്പൂര്, തെന്നല, എടരിക്കോട്, എ.ആര് നഗര്‍ പഞ്ചായത്തിലെ വിപണികളിലൂടെയും വേങ്ങര പഞ്ചായത്തിലെ ഓണ്‍ലൈന്‍ വിപണിയിലൂടെയുമാണ് ജനങ്ങള്‍ക്ക് ആവശ്യമായ പഴം, പച്ചക്കറികള്‍ ലഭ്യമാക്കുന്നത്.
പച്ചക്കറികള്‍ വിപണിയേക്കാള്‍ കുറഞ്ഞ നിരക്കില്‍ 300 രൂപയുടെ കിറ്റുകളായാണ് ഓണ്‍ലൈനായി ഉപഭോക്താക്കള്‍ക്ക് നല്‍കുന്നത്. കര്‍ഷകരില്‍നിന്ന് 10 ശതമാനം അധിക വില നല്കി സംഭരിക്കുന്ന സാധനങ്ങള്‍ വിപണി വിലയേക്കാള്‍ 30 ശതമാനം വിലക്കുറവിലും ജൈവ ഉല്പന്നങ്ങള് 20 ശതമാനം അധിക വില നല്കി സംഭരിക്കുന്നവ 10 ശതമാനം വിലക്കുറവിലുമാണ് വിറ്റഴിക്കുന്നത്. വിപണികള്‍ക്കായി 65,000 രൂപ വീതമാണ് ഓരോ പഞ്ചായത്തിനും വകയിരുത്തിയിട്ടുള്ളത്. കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ആഗസ്റ്റ് 27 മുതൽ 30 വരെയാണ് മേള നടക്കുക. കോവിഡ് സ്ഥിരീകരിച്ച കണ്ണമംഗലം ഒഴികെയുള്ള പഞ്ചായത്തുകളില്‍ വിപണികള്‍ ആരംഭിച്ചിട്ടുണ്ടെന്ന് വേങ്ങര കൃഷി അസിസ്റ്റൻറ് ഡയറക്ടര്‍ പ്രകാശ് പുത്തന്‍ മഠത്തില്‍ അറിയിച്ചു.
ഓണച്ചന്ത
വേങ്ങര: സർവിസ് സഹകരണ ബാങ്കിെൻറ കീഴിൽ വേങ്ങരയിൽ തുടങ്ങിയ ഓണച്ചന്ത കെ.കെ. രാമകൃഷ്ണന് ആദ്യ വിൽപന നടത്തി ആക്ടിങ് പ്രസിഡൻറ് പി.കെ. ഹാഷിം ഉദ്ഘാടനം ചെയതു. കോയിസൻ അഷ്റഫ് അധ്യക്ഷത വഹിച്ചു. എൻ.ടി. നാസർ, എ.കെ. നാസർ, സുബൈദ അന്നങ്ങാടി, പി. റാബിയ, സെക്രട്ടറി എം. ഹമീദ്, സ്റ്റോർ മാനേജർ ഷാജിത എന്നിവർ സംസാരിച്ചു.
കിറ്റുകൾ വീടുകളിലെത്തിച്ച് കൃഷിഭവൻ
പാണ്ടിക്കാട്: കോവിഡ് പശ്ചാത്തലത്തിൽ ഓണസമൃദ്ധി പദ്ധതിയുടെ ഭാഗമായ പച്ചക്കറി കിറ്റുകൾ വീടുകളിലെത്തിച്ച് പാണ്ടിക്കാട് കൃഷിഭവൻ. 375 കിറ്റുകളാണ് പഞ്ചായത്തിെൻറ വിവിധയിടങ്ങളിലുള്ള വീടുകളിൽ എത്തിച്ചുനൽകിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.ടി. അജിത വിതരണോദ്ഘാടനം നിർവഹിച്ചു.
ഓണക്കിറ്റ് വിതരണം
മഞ്ചേരി: വട്ടപ്പാറ മില്ലത്ത് സാന്ത്വനം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഓണക്കിറ്റ് വിതരണം നടത്തി. ന്യൂനപക്ഷ വികസന കോർപറേഷൻ ചെയർമാൻ പ്രഫ. എ.പി. അബ്ദുൽ വഹാബ് ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.