ഉദ്ഘാടനത്തിനൊരുങ്ങി പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി
text_fieldsവേങ്ങര: പഞ്ചായത്ത് പതിനേഴാം വാർഡിലെ വലിയോറ പാണ്ടികശാല ചെറുകരമല കുടിവെള്ള പദ്ധതി പ്രവൃത്തി പൂർത്തീകരിച്ച് ഉദ്ഘാടനത്തിന് സജ്ജം. ന്യൂനപക്ഷ ക്ഷേമ വകുപ്പിൽനിന്ന് 56 ലക്ഷം രൂപ ഉപയോഗിച്ചാണ് പദ്ധതി പൂർത്തീകരിച്ചത്. പദ്ധതി കമീഷൻ ചെയ്യുന്നതോടെ പ്രദേശത്തെ രൂക്ഷമായ കുടി വെള്ളക്ഷാമത്തിന് ശാശ്വത പരി ഹാരമാവും.
കഴിഞ്ഞ സർക്കാറിന്റെ കാലത്തും ന്യൂനപക്ഷ ക്ഷേ മവകുപ്പിൽനിന്ന് ഈ കുടിവെള്ള പദ്ധതിക്ക് ഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി തവണ ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്ക് നിവേദനങ്ങളും പ്രപ്പോസലുകളും സമർപ്പിച്ചെങ്കിലും ഇവിടേക്ക് മാത്രമായി കുടിവെള്ള പദ്ധതി അനുവദിക്കാൻ വകുപ്പ് മേധാവികൾ സാങ്കേതിക തടസ്സം ഉന്നയിക്കുകയായിരുന്നു.
നൂറോളം കുടുംബങ്ങൾ തിങ്ങിത്താമസിക്കുന്ന പ്രദേശമാണ് ചെറുകരമല. വീട്ടുകാരിൽ മിക്കവരും സ്വന്തമായി കിണർ ഇല്ലാത്തവരുമാണ്. ഇവർ കുളിക്കാനും മറ്റും ആശ്രയിച്ചിരുന്നത് കടലുണ്ടിപ്പുഴയെ ആയിരുന്നു.
കഴിഞ്ഞ ജനുവരിയിലാണ് മന്ത്രി വി.അബ്ദുറഹ്മാൻ പദ്ധതിക്ക് തറക്കല്ലിട്ടത്. പദ്ധതിക്ക് ന്യൂനപക്ഷക്ഷേമവകുപ്പിൽനിന്ന് ഫണ്ട് അനുവദിക്കണമെന്നാവശ്യപ്പെട്ട് വാർഡ് മെംബർ യൂസുഫലി വലിയോറ മന്ത്രിക്കും ന്യൂനപക്ഷ ക്ഷേമ വകുപ്പ് മേധാവികൾക്കും നിവേദനം നൽകിയിരുന്നു. പദ്ധതി ഉദ്ഘാടനം ജനുവരി ആദ്യവാരം നടത്താനാകുമെന്ന് യൂസുഫലി വലിയോറ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.