വേങ്ങരയിൽ ക്വാറൻറീൻ സെൻറർ അടച്ചുപൂട്ടി; സി.എഫ്.എൽ.ടി സെൻറർ തുറന്നതുമില്ല
text_fieldsവേങ്ങര: വേങ്ങര ഗ്രാമപഞ്ചായത്തിെൻറ ോവിഡ് കെയർ സെൻററായി പ്രവർത്തിച്ചിരുന്ന ക്വാറൻറീൻ കേന്ദ്രം അടച്ചുപൂട്ടി. സ്വകാര്യ ഓഡിറ്റോറിയത്തിൽ പ്രവർത്തിച്ചിരുന്ന ക്വാറൻറീൻ സെൻററാണ് അടച്ചുപൂട്ടിയത്. ഓഡിറ്റോറിയങ്ങളിൽ 50 വരെ ആളുകൾ കൂടാവുന്ന പരിപാടികൾക്ക് അനുമതി ലഭിച്ചിട്ടുണ്ട്. ഇതോടെ ക്വാറൻറീൻ സെൻറർ ഓഡിറ്റോറിയത്തിൽനിന്ന് ഒഴിവാക്കിത്തരണമെന്ന് ആവശ്യമുയർന്നതോടെയാണ് പഞ്ചായത്തിന് സെൻറർ നഷ്ടമായത്.
കോവിഡ് പോസിറ്റിവ് ബാധിതരുമായി പ്രാഥമിക സമ്പർക്കമുള്ളവർ സ്വന്തം വീടുകളിൽ ക്വാറൻറീനിൽ ഇരുന്നാൽ മതിയെന്ന ആരോഗ്യവകുപ്പിെൻറ ഇളവും പഞ്ചായത്തിെൻറ സെൻറർ പൂട്ടാൻ കാരണമായതായി പഞ്ചായത്ത് സെക്രട്ടറി 'മാധ്യമ'ത്തോട് പറഞ്ഞു. അതേസമയം, കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻറ് സെൻറർ തുടങ്ങുന്നതിന് നിർദേശിച്ചിരുന്ന വേങ്ങര സാമൂഹികാരോഗ്യ കേന്ദ്രത്തിെൻറ പുതുക്കിപ്പണിത മൂന്നുനില കെട്ടിടത്തിൽ കേന്ദ്രം തുടങ്ങാൻ ഇതുവരെയും സാധ്യമായില്ല. സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരുടെയും തൊട്ടടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെയും വൈമനസ്യമാണ് എഫ്.എൽ.ടി കേന്ദ്രം തുടങ്ങുന്നതിന് തടസ്സമെന്ന് നാട്ടുകാർ ആരോപിക്കുന്നു.
ഇതിനുവേണ്ടി ചേർന്ന യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി.കെ. കുഞ്ഞാലൻ കുട്ടി എഫ്.എൽ.ടി കേന്ദ്രം തുടങ്ങാൻ ശക്തമായ ആവശ്യമുന്നയിച്ചെങ്കിലും ബ്ലോക്ക് അധികൃതർ താൽപര്യപ്പെടാത്തത്തിൽ പ്രതിഷേധിച്ചു അദ്ദേഹം യോഗത്തിൽനിന്ന് ഇറങ്ങിപ്പോയി. എഫ്.എൽ.ടി കേന്ദ്രത്തിനുവേണ്ടി സർക്കാർ അനുവദിച്ച ഫർണിച്ചർ കമ്യൂണിറ്റി ഹെൽത്ത് സെൻററിൽ തുരുമ്പെടുത്തു നശിക്കുന്ന സ്ഥിതിയാണ്.
വേങ്ങര ഗ്രാമപഞ്ചായത്തിൽ കോവിഡ് പോസിറ്റിവ് ബാധിതർ കൂടിയ സാഹചര്യത്തിൽ നാല് വാർഡുകൾ കണ്ടെയ്ൻമെൻറ് സോണുകളായി പ്രഖ്യാപിച്ച സാഹചര്യത്തിൽ, കഴിഞ്ഞ ദിവസം പ്രാഥമിക സമ്പർക്കത്തിലുള്ളവരെ വാടക വീടുകളിലേക്ക് മാറ്റിപ്പാർപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.