ക്വാറി മാലിന്യം ഒഴുക്കിവിടുന്നതായി പരാതി; കർഷകർ ദുരിതത്തിൽ
text_fieldsവേങ്ങര: തോട്ടിലേക്ക് ക്വോറി മാലിന്യം ഒഴുക്കിവിടുന്നതിനാൽ കർഷകർ ദുരിതത്തിലായതായി പരാതി. ഊരകം മലയുടെ തെക്കുപടിഞ്ഞാറൻ ചെരുവിൽ പ്രവർത്തിക്കുന്ന ക്വാറികളിൽ നിന്നും മഴവെള്ളത്തോടൊപ്പമാണ് മാലിന്യം ഒഴുക്കിവിടുന്നത്. കഴിഞ്ഞ ദിവസം മഴവെള്ളത്തോടൊപ്പം ഒഴുകി വന്ന മാലിന്യം പച്ചക്കറി വിളകളിൽ എത്തിയതോടെ ചെരങ്ങ, മത്തൻ, വെണ്ട തുടങ്ങിയ വിളകൾ പ്രത്യേക നിറം കയറി നശിച്ചു.
കപ്പ കൃഷിയിൽ ഈ മലിനജലം കയറിയാൽ വളർച്ച മുരടിക്കുന്നതായി വേങ്ങര പാടത്തെ കർഷകനായ നീലിമാവുങ്ങൽ കോയ പറയുന്നു. ഈ മാലിന്യം നെല്ലിൽ എത്തിയാൽ വളർച്ച മുരടിക്കുന്നതായി കൃഷി വകുപ്പ് ഉദ്യോഗസ്ഥരും സാക്ഷ്യപ്പെടുത്തുന്നു.
ഒട്ടേറെ കുടിവെള്ള പദ്ധതികൾ ഉള്ള വേങ്ങര തോട് മലിനപ്പെടുന്നതായി നേരത്തേ തന്നെ പരാതി ഉയർന്നിരുന്നു. ക്വാറി വെള്ളം തോട്ടിലൂടെ ഒഴുക്കിവിടുമ്പോൾ കുളിക്കുന്നവർക്ക് ചൊറിച്ചിലും വസ്ത്രങ്ങൾക്ക് നിറം മാറ്റവും സംഭവിക്കുന്നതായും നാട്ടുകാർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.