സന്‍സദ് ആദര്‍ശ് ഗ്രാം പദ്ധതിയില്‍ ഇനി കണ്ണമംഗലവും
text_fieldsവേങ്ങര: രാഷ്ട്രപിതാവിെൻറ ഗ്രാമസ്വരാജ് എന്ന സ്വപ്നം സാക്ഷാത്കരിക്കുന്നതിന് വേണ്ടി കേന്ദ്രസര്‍ക്കാറിന് കീഴില്‍ വിഭാവനം ചെയ്യപ്പെട്ട പദ്ധതിയായ സന്‍സദ് ആദര്‍ശ് ഗ്രാം യോജന (സാഗി) പദ്ധതിക്ക് കണ്ണമംഗലം ഗ്രാമപഞ്ചായത്തിൽ തുടക്കമായി. വിവിധ കേന്ദ്ര സംസ്ഥാനാവിഷ്കൃത പദ്ധതികള്‍ സംയോജിപ്പിച്ച് സമയബന്ധിതമായി നടപ്പാക്കി മാതൃകാ ഗ്രാമം സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യം.
പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ പദ്ധതി പ്രഖ്യാപനം നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബെന്‍സീറ അധ്യക്ഷത വഹിച്ചു. പി.എ.യു പ്രോജകട് ഡയറക്ടര്‍ പ്രീതി മേനോന് വിഷയാവതരണം നടത്തി. ജയ്പൂരില്‍ നടന്ന ആറാമത് സീനിയര്‍ ഫുട്ബാള്‍ മത്സരത്തില്‍ വിജയം കരസ്ഥമാക്കിയ കേരള ടീമില്‍ അംഗമായ ലെഫിന് ഷാലു കാപ്പിലിന് ഗ്രാമപഞ്ചായത്തിെൻറ ഉപഹാര സമര്‍പ്പണം കുഞ്ഞാലിക്കുട്ടി നിര്‍വഹിച്ചു. തെരഞ്ഞെടുത്ത 50 ലൈഫ് പട്ടികജാതി ഗുണഭോക്താക്കള്‍ക്കുള്ള വീടിനുള്ള ധനസഹായ വിതരണോദ്ഘാടനം എം.പി. അബ്ദുസ്സമദ് സമദാനിയും നിര്‍വഹിച്ചു. വേങ്ങര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബൂബക്കര്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ഹസീന തയ്യില്‍, ജില്ല പഞ്ചായത്തംഗം എ.പി. ഉണ്ണികൃഷ്ണന്, കെ.പി. സരോജിനി, റൈഹാനത്ത് തയ്യില്‍, പി.കെ. സിദ്ദീഖ്, ബ്ലോക്ക് പഞ്ചായത്തംഗം എ. നബീല, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഹൈദ്രസ് പൊട്ടേങ്ങല്‍, പഞ്ചായത്ത് അംഗങ്ങൾ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.