നൈപുണ്യ വികസനം; ഭിന്നശേഷി തൊഴിൽ പരിശീലനകേന്ദ്രം തുടങ്ങി
text_fieldsവേങ്ങര: വലിയോറ മനാട്ടിപ്പറമ്പ് റോസ് മാനറിൽ ഭിന്നശേഷി തൊഴിൽ പരിശീലന കേന്ദ്രത്തിന് തുടക്കമായി. കാഴ്ച, കേൾവി, സംസാര, ചലന വൈകല്യമുള്ള 18 മുതൽ 35 വരെ വയസ്സുള്ള 10ാം ക്ലാസ് വിദ്യാഭ്യാസമുള്ളവർക്കാണ് തുടക്കത്തിൽ പരിശീലനം.
പ്രമുഖ കമ്പനികളുടെ റീട്ടെയ്ൽ ഔട്ട്ലെറ്റുകളിൽ കസ്റ്റമർ കെയർ, സെയിൽസ്, കാഷ്, അക്കൗണ്ടിങ്, പാക്കിങ് എന്നിവയിൽ 45 ദിവസം പരിശീലനം നൽകി ഇവരെ ജോലിക്ക് പ്രാപ്തരാക്കും. ആദ്യ ബാച്ച് പി.കെ. കുഞ്ഞാലിക്കുട്ടി എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. പറങ്ങോടത്ത് അബ്ദുൽ അസീസ്, കെ. നജ്മുന്നീസ സ്വാദിഖ്, പി.കെ. അസ്ലു, പി.കെ. അലി അക്ബർ, കോഓഡിനേറ്റർ നീതു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.