വേങ്ങര പഞ്ചായത്തിൽ ജലജീവൻ കുടിവെള്ള പദ്ധതിക്ക് തുടക്കം, ചെലവ് 48 കോടി
text_fieldsവേങ്ങര: 48 കോടി രൂപ ചെലവിട്ടുള്ള ജലജീവൻ കുടിവെള്ള പദ്ധതിക്ക് വേങ്ങര ഗ്രാമപഞ്ചായത്തിൽ തുടക്കം. കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സഹായത്തോടെ വേങ്ങര ഗ്രാമപഞ്ചായത്തിൽ നടപ്പാക്കുന്ന പദ്ധതിയുടെ 50 ശതമാനം ചെലവ് കേന്ദ്ര സർക്കാറും 25 ശതമാനം സംസ്ഥാന സർക്കാറും 15 ശതമാനം ഗ്രാമപഞ്ചായത്തും 10 ശതമാനം ഗുണഭോക്തൃ വിഹിതവും ഉപയോഗിച്ചുള്ളതാണ്.
തുടക്കത്തിൽ ജലനിധി പദ്ധതിക്കായി പറപ്പൂർ കല്ലക്കയത്ത് സ്ഥാപിച്ച പമ്പിങ് കേന്ദ്രത്തിൽനിന്നാവും ജലം ശേഖരിക്കുക. ഇത് വേങ്ങര മിനിയിലെ ടാങ്കിൽ എത്തിച്ച് വിതരണം ചെയ്യും. പിന്നീട് ബാക്കിക്കയത്ത് പമ്പിങ് സ്റ്റേഷനും പരപ്പൻചിനയിൽ സംഭരണ ടാങ്കും സ്ഥാപിച്ച് വിതരണം ചെയ്യുന്നതാണ് പദ്ധതി. ഇതിനുള്ള എസ്റ്റിമേറ്റും ഫണ്ടും തയാറായതായി ബന്ധപ്പെട്ടവർ പറഞ്ഞു. ജലനിധി കമ്മിറ്റികൾക്ക് തന്നയാവും ജലമിഷെൻറയും മേൽനോട്ട ചുമതല. 12ാം വാർഡ് മനാട്ടിപ്പറമ്പിൽ പൈപ്പ് ലൈനിന് കുഴിയെടുത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീന ഫസൽ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ടി.കെ. പൂച്യാപ്പു അധ്യക്ഷത വഹിച്ചു.
ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷൻ എ.കെ. സലീം, അംഗങ്ങളായ കെ. നജ്മുന്നിസ സാദിഖ്, കുറുക്കൻ മുഹമ്മദ്, സി.പി. അബ്ദുൽ ഖാദർ, എൻ.ടി. മൈമൂനത്ത്, എ. നുസ്റത്ത്, സെക്രട്ടറി പ്രഭാകരൻ കുറിഞ്ഞിക്കാട്ടിൽ, പറങ്ങോടത്ത് കുഞ്ഞാമു എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.