വേങ്ങര വെണ്ണക്കോട്ടാലുങ്ങൽ അംഗൻവാടിയിൽ വെള്ളമെത്തിക്കാൻ നടപടി
text_fieldsവേങ്ങര: ഒന്നര വർഷത്തോളമായി അംഗൻവാടിയിൽ വെള്ളമില്ലെന്ന ‘മാധ്യമം’ വാർത്തക്ക് പിറകെ ഗ്രാമപഞ്ചായത്തും ജലനിധി അധികൃതരും യുദ്ധകാലാടിസ്ഥാനത്തിൽ ജലലഭ്യതക്ക് സംവിധാനമേർപ്പെടുത്തി.
വേങ്ങര ഐ.സി.ഡി.എസ്സിന് കീഴിൽ വേങ്ങര ഗ്രാമപഞ്ചായത്ത് എട്ടാം വാർഡിൽ പ്രവർത്തിക്കുന്ന വെണ്ണക്കോട്ടാലുങ്ങൽ അംഗൻവാടിയിലാണ് ജലനിധി മുഖേന വെള്ളം ലഭ്യമാകുക. മുന്നിലൂടെ കടന്നുപോവുന്ന ജലനിധി പൈപ്പ് ലൈനിൽനിന്ന് അംഗൻവാടിയിലേക്ക് കണക്ഷൻ നൽകാൻ പൈപ്പ് ലൈൻ പണികൾ ആരംഭിച്ചു.
കെട്ടിട നിർമാണം പൂർത്തിയാക്കി പ്രവർത്തനം തുടങ്ങിയിട്ട് ഒന്നര വർഷമായിട്ടും കുടിവെള്ളത്തിനോ, ഭക്ഷണം പാചകം ചെയ്യാനോ, ടോയ്ലറ്റ് ആവശ്യങ്ങൾക്കോ വെള്ളമില്ലാത്ത വാർത്ത കഴിഞ്ഞദിവസം ‘മാധ്യമം’ പ്രസിദ്ധീകരിച്ചിരുന്നു. വാർത്തക്ക് പിന്നാലെ ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയാണ് ജലലഭ്യതക്കുള്ള സംവിധാനമേർപ്പെടുത്താൻ മുൻകൈയെടുത്തത്. അംഗൻവാടിയിലേക്ക് ആവശ്യമായ ജലം വാങ്ങാൻ വർക്കറും ഹെൽപറും കൈയിൽനിന്ന് പണം ചെലവഴിക്കേണ്ടി വരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.