വേങ്ങരയിൽ വഴിയോര കച്ചവടക്കാർ ഔട്ട്; ക്ലീൻ വേങ്ങര ഓപറേഷൻ ഇന്നുമുതൽ
text_fieldsവേങ്ങര: വാഹനങ്ങൾക്കും കാൽനടയാത്രികർക്കും പ്രയാസമുണ്ടാക്കുന്ന തരത്തിൽ ഗാന്ധിദാസ് പടി മുതൽ കച്ചേരിപ്പടി വരെ തെരുവിലും വാഹനങ്ങളിലുമായി വഴിയോര കച്ചവടം ചെയ്യുന്നത് ഫെബ്രുവരി ഒന്ന് മുതൽ കർശനമായി നിരോധിച്ചതായി പഞ്ചായത്ത് അധികൃതർ അറിയിച്ചു. മുഖ്യമന്ത്രിയുടെ നവകേരള സദസ്സിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നിരോധനം കർശനമാക്കിയത്.
കാൽനടയാത്രക്കാർക്ക് പ്രയാസമുണ്ടാക്കുന്ന വിധം വ്യാപാരികൾ ഫൂട്പാത്ത് കൈയേറുന്നതിനെതിരെയും പ്ലാസ്റ്റിക് കവറുകൾ, ചപ്പുചവറുകൾ, മറ്റു മാലിന്യം എന്നിവ പൊതുയിടങ്ങളിൽ തള്ളുന്നവർക്കെതിരെയും നടപടിയുണ്ടാവും. ടൗണിൽ അനധികൃത വാഹന പാർക്കിങ് നിരോധിച്ചു. മോട്ടോർ വാഹന വകുപ്പ്, പോലീസ് എന്നിവരുമായി സഹകരിച്ച് നടപടിയുണ്ടാവും. പഞ്ചായത്ത്, പൊതുമരാമത്ത്, മോട്ടോർ വകുപ്പ്, റവന്യൂ, പോലീസ്, എന്നിവരുടെ സംയുക്ത യോഗത്തിലാണ് കർശന തീരുമാനമെടുത്തത്.
വേങ്ങര: മലപ്പുറം-പരപ്പനങ്ങാടി റോഡിൽ കുറ്റാളൂർ മുതൽ കൂരിയാട് വരെ റോഡിന്റെ ഇരുവശങ്ങളിലുമുള്ള അനധികൃത നിർമാണങ്ങളും കൈയേറ്റവും ഫെബ്രുവരി ഒന്നിന് പൊതുമരാമത്ത് നിരത്തു വിഭാഗം പൊളിച്ച് നീക്കുമെന്ന് പൊതുമരാമത്ത് പരപ്പനങ്ങാടി കാര്യാലയം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.