സ്റ്റാമ്പുകളെ പ്രണയിച്ച് നമ്പുട്ടി മാസ്റ്റർ
text_fieldsവേങ്ങര: അധ്യാപന ജീവിതത്തിൽനിന്ന് വിരമിച്ചതോടെ സ്റ്റാമ്പ് ശേഖരണത്തിൽ വ്യാപൃതനാണ് വേങ്ങര ചേറൂർ സ്വദേശി നമ്പുട്ടി മാസ്റ്റർ. ചേറൂർ ഗവ. പ്രൈമറി സ്കൂളിൽനിന്ന് വിരമിച്ച ശേഷം സാമൂഹിക സേവന രംഗത്ത് പ്രവർത്തന നിരതനായ ഇദ്ദേഹം നേരത്തെ താൽപര്യമുണ്ടായിരുന്ന സ്റ്റാമ്പ് ശേഖരണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു. സ്വാതന്ത്ര്യം ലഭിച്ച ശേഷം ഇന്ത്യൻ സർക്കാറുകൾ പുറത്തിറക്കിയ മുഴുവൻ സ്റ്റാമ്പുകളും ആൽബത്തിലാക്കി നിധി പോലെ സൂക്ഷിക്കുന്നുണ്ട്.
കോഴിക്കോട് ഹെഡ് പോസ്റ്റ് ഓഫിസിൽ നേരത്തെ പണമടച്ച് രജിസ്റ്റർ ചെയ്തതിനാൽ സർക്കാർ പുതുതായി പുറത്തിറക്കുന്ന സ്റ്റാമ്പുകൾ വളരെ പെട്ടെന്ന് തന്നെ സ്വായത്തമാക്കാറാണ് പതിവെന്ന് മാഷ് പറയുന്നു. സ്റ്റാമ്പുകളുടെ പ്രദർശനമോ വിൽപനയോ നടത്തിയിട്ടില്ല. ഒരൊറ്റ സ്റ്റാമ്പ് പോലും വിട്ടുപോവാതെ ഇന്ത്യൻ സ്റ്റാമ്പുകൾ ശേഖരിക്കുകയെന്ന ലക്ഷ്യം മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നും ഇദ്ദേഹം പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.