വേങ്ങരയിൽ പട്ടാപ്പകൽ കടകളില്‍ മോഷണ പരമ്പര
text_fieldsവേങ്ങര: ടൗണിലെ കടകളില്‍ പട്ടാപ്പകൽ മോഷണ പരമ്പര. 16 ടെലിവിഷനുകള്‍ മോഷണം പോയി. വേങ്ങര ബസ്റ്റാൻഡ് പരിസരത്തുള്ള കാരങ്ങാടൻ മനോജിെൻറ ഉടമസ്ഥതയിലുള്ള 'ഗീതം' ഇലക്ട്രിക്കൽസ് എന്ന സ്ഥാപനത്തിൽ നിന്നാണ് ടെലിവിഷനുകള്‍ മോഷ്്ടിച്ചത്. ഞായറാഴ്ച രാവിലെ ഏഴരക്കും എട്ടിനുമിടയിലാണ് ഇവിടെ മോഷണം നടന്നത്. കട തുറക്കും മുമ്പ് പകല്‍, ഗോഡൗണില്‍നിന്ന് ടെലിവിഷനുകള്‍ ചിലർ ഗുഡ്സ് ഓട്ടോയില്‍ കയറ്റുന്നത് പലരും കണ്ടെങ്കിലും മോഷണമാണെന്ന് അറിഞ്ഞില്ല. കട ഉടമയെത്തിയപ്പോഴാണ് മോഷണം ശ്രദ്ധയില്‍പെട്ടത്.
തൊട്ടടുത്ത സ്ഥാപനത്തിലെ സി.സി.ടി.വിയിൽ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ബസ്റ്റാൻഡ് പരിസരത്ത് തന്നെയുള്ള വേങ്ങോളി മുഹമ്മദ് അലിയുടെ വി.കെ. സ്റ്റോർ എന്ന പലചരക്കു കടയിലും തിങ്കളാഴ്ച രാത്രി മോഷണം നടന്നു. ഷട്ടര്‍ ലോക്ക് പൊട്ടിച്ചാണ് അകത്ത് കടന്നത്. ഏതാനും സാധനങ്ങള്‍ നഷ്്ടപ്പെട്ടു. അരിച്ചാക്കുകൾ കൂട്ടിയിട്ടതോടെ അകത്ത് പ്രവേശിക്കാൻ കഴിയാത്തത് കാരണം കൂടുതല്‍ മോഷണം നടന്നില്ല.
വേങ്ങര അൽ സലാമ ആശുപത്രി പരിസരത്തുള്ള കിഡ്സ് വേൾഡ് എന്ന സ്ഥാപനത്തിലും വ്യാഴാഴ്ച പട്ടാപ്പകല്‍ മോഷണം നടന്നു. കടയില്‍നിന്ന് സാധനം എടുത്തുകൊണ്ട് പോവുന്നത് ശ്രദ്ധയില്‍പെട്ട പരിസരത്തുള്ളവര്‍ വിവരം അറിയിച്ചു. തുടര്‍ന്ന് മോഷ്്്ടാവിനെ നാട്ടുകാർ ഓടിച്ച് രണ്ട് കിലോമീറ്റര്‍ അപ്പുറത്ത് വെച്ചു പിടികൂടി.
വേങ്ങര ടൗണിൽ വർധിച്ചു വരുന്ന മോഷണങ്ങള്‍ അന്വേഷിക്കണമെന്നും ടൗണില്‍ രാത്രി സമയ പോലീസ് പട്രോളിങ് ഏർപ്പെടുത്തണമെന്നുമാവശ്യപ്പെട്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വേങ്ങര പോലീസില്‍ പരാതി നൽകിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.