തളർന്നത് ശരീരം; മനസ്സ് തളരാതെ മുഹമ്മദ് ഷാഫി
text_fieldsവേങ്ങര: പരിമിതികളിൽ തളരാതെ, പരിമിതികളെ അതിജീവിച്ച് പത്താം തരം തുല്യത പരീക്ഷയെഴുതി യുവാവ്. കണ്ണമംഗലം പഞ്ചായത്തിലെ അച്ചനമ്പലം പടപ്പറമ്പിലെ കോയിസ്സൻ മുഹമ്മദ് ഷാഫിയാണ് (26) തോറ്റുകൊടുക്കാൻ തയാറില്ലാതെ പരീക്ഷക്കെത്തിയത്.
വേങ്ങര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പരീക്ഷ കേന്ദ്രത്തിൽ സ്ക്രൈബിെൻറ സഹായത്തോടെയാണ് മുഹമ്മദ് ഷാഫി പരീക്ഷ എഴുതിയത്. ഞായറാഴ്ചകളിൽ നടത്തിയിരുന്ന പത്താം തരം തുല്യത സമ്പർക്ക ക്ലാസുകളിലൂടെയും ലോക്ഡൗൺ കാലത്ത് ഓൺലൈൻ ക്ലാസുകളിലൂടെയുമാണ് ഷാഫി പഠനം നടത്തിയത്.
വേങ്ങര ബ്ലോക്ക് പരിധിയിൽ 94 പേരാണ് തുല്യത പരീക്ഷ എഴുതിയത്. ഇതിൽ 54 പുരുഷന്മാരും 40 സത്രീകളുമുണ്ട്. 21 മുതൽ 60 വയസ്സ് വരെയുള്ളവരും പത്താംതരം കടക്കാനെത്തി. 60 വയസ്സുകാരനായ കുഞ്ഞിമൂസ്സയാണ് പ്രായം കൂടിയ പഠിതാവ്. വേങ്ങര ബ്ലോക്കിൽ പരീക്ഷ എഴുതുന്നവരിൽ ജനപ്രതിനിധികളും ദമ്പതിമാരും സഹോദരിമാരും ഒന്നിച്ച് പരീക്ഷ എഴുതിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.