വേങ്ങര ടൗണിൽ സൗന്ദര്യവത്കരണ പരിപാടി ആരംഭിക്കുന്നു
text_fieldsവേങ്ങര നഗരം
വേങ്ങര: ടൗൺ ഗാന്ധിദാസ്പടി മുതല്‍ കൂരിയാടുവരെ സൗന്ദര്യവത്കരിക്കുന്നതിന് പദ്ധതികള്‍ ആരംഭിക്കാൻ ഗ്രാമപഞ്ചായത്ത് നീക്കംതുടങ്ങി. വേങ്ങരയുടെ മുഖഛായ മാറ്റുന്ന പദ്ധതികള്‍ക്കാണ് തുടക്കംകുറിക്കുന്നത്.
മുൻ ഭരണസമിതിയുടെ കാലത്ത് 94 ലക്ഷം രൂപ വകയിരുത്തി സൗന്ദര്യവത്കരണ പ്രവർത്തനങ്ങൾ നടത്തിയിരുന്നു. റോഡിനിരുവശവും നടപ്പാതയോടുചേർന്ന് ഇരുമ്പ് പൈപ്പുകൾ ഉപയോഗിച്ച് കൈവരികൾ നിർമിക്കുന്ന പ്രവർത്തനങ്ങളാണ് അന്ന് കാര്യമായി നടന്നത്.
യോഗത്തിൽ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.പി. ഹസീന ഫസൽ അധ്യക്ഷത വഹിച്ചു. പദ്ധതി, പൊലീസ്, ആരോഗ്യ, ഗതാഗത വകുപ്പുകളെ സംയോജിപ്പിച്ച് രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് അവർ പറഞ്ഞു. വൈസ് പ്രസിഡൻറ് ടി.കെ. കുഞ്ഞിമുഹമ്മദ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. സലീം, ബ്ലോക്ക് മെംബർ പറങ്ങോടത്ത് അസീസ്, ആരിഫ മടപ്പള്ളി, എം.കെ. സെനുദ്ധീൻ, അസീസ് ഹാജി, പി.കെ. അസ്ലു, പറമ്പിൽ അബ്ദുല്‍ ഖാദർ, എന്‍.ടി. ഷരീഫ്, മജീദ് മാസ്റ്റർ, രാധാകൃഷ്ണൻ മാസ്റ്റർ, ഹാരിസ് മാളിയേക്കൽ, പത്മനാഭൻ, മുനീർ ബുഖാരി എന്നിവർ സംസാരിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.