ലൈഫിൽ ഫണ്ട് ലഭിച്ചിട്ട് ഒരുവർഷം; ചീനിക്കപ്പാറ ആദിവാസികൾക്ക് വീടായില്ല
text_fieldsവെട്ടത്തൂർ: വീട് വെക്കാനും ഭൂമി വാങ്ങാനും സർക്കാർ ഫണ്ട് ലഭ്യമാക്കി ഒരുവർഷം കഴിഞ്ഞിട്ടും അഞ്ച് ആദിവാസി കുടുംബങ്ങൾ അന്തിയുറങ്ങുന്നത് താൽക്കാലിക വീടുകളിൽ. മണ്ണാർമല ചീനിക്കപ്പാറ ആദിവാസി കോളനിയിലെ കുടുംബങ്ങളാണ് വർഷങ്ങളായി ദുരിതമനുഭവിക്കുന്നത്. കഴിഞ്ഞവർഷമാണ് ലൈഫ് മിഷൻ പദ്ധതിയിലുൾപ്പെടുത്തി സ്വന്തമായി ഭൂമി വാങ്ങി വീട് വെക്കാനുള്ള തുക വകയിരുത്തിയത്. ഭൂമി ലഭ്യമാക്കാൻ ശ്രമം നടക്കുന്നുണ്ടെങ്കിലും അനുയോജ്യമായ സ്ഥലം കണ്ടെത്താനാകാത്തതാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. വനാവകാശ നിയമപ്രകാരം മൂന്ന് കുടുംബത്തിന് ഒരേക്കർ വീതം ഭൂമി വനംവകുപ്പ് പതിച്ചുനൽകി പട്ടയം നൽകിയിട്ടുണ്ടെങ്കിലും ആധാരമില്ല. അവരുടെ ആവാസ വ്യവസ്ഥയിൽതന്നെ വീടുകൾ നിർമിക്കാമെങ്കിലും വേനലിൽ കുടിവെള്ളക്ഷാമം രൂക്ഷമാണ്. മാത്രമല്ല, വാസയോഗ്യമല്ലാത്ത ചെരിവുള്ള ഭൂമിയാണിത്.
വേനൽക്കാലങ്ങളിൽ ജനവാസകേന്ദ്രത്തിൽനിന്ന് രണ്ട് കിലോമീറ്ററോളം ദൂരം ചെങ്കുത്തായ വഴിയിലൂടെ മലമുകളിലേക്ക് കുടിവെള്ളം തലച്ചുമടായി എത്തിക്കുകയാണിവർ. കഴിഞ്ഞദിവസം ഡെങ്കിപ്പനി ബാധിച്ച് മരിച്ച കോളനിയിലെ വയോധികയുടെ മൃതദേഹം ഏറെ പണിപ്പെട്ടാണ് മലമുകളിലെത്തിച്ചത്. പ്രദേശത്ത് ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്നതിനാൽ മഴക്കാലമായാൽ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറുകയാണ് പതിവ്.
ദുരിതജീവിതത്തിൽനിന്ന് ഇവരെ കരകയറ്റാൻ ജനവാസമേഖലക്ക് സമീപത്തായി മലയടിവാരത്ത് നീരാട്ടുചോലയുടെ പരിസരത്ത് വനംവകുപ്പ് ഭൂമി നൽകണമെന്ന് ആവശ്യമുയരുന്നുണ്ട്. വേനലിലും കുടിവെള്ളം ലഭിക്കുന്ന ഇൗ പ്രദേശത്തേക്ക് റോഡുമുള്ളതിനാൽ ഇവിടെ വീട് വെക്കാൻ ആദിവാസികൾ താൽപര്യം പ്രകടിപ്പിച്ചിട്ടുമുണ്ട്. പതിറ്റാണ്ടുകളായി താൽക്കാലിക ഷെഡുകളിലാണ് കുടുംബങ്ങൾ താമസം. വിവിധ സന്നദ്ധ സംഘടനകൾ താൽക്കാലിക വീടുകൾ നിർമിച്ചുനൽകാറുണ്ടെങ്കിലും ഒന്നുരണ്ടു വർഷം കഴിയുേമ്പാഴേക്കും കാറ്റെടുത്തും കനത്ത മഴയിലും വാസയോഗ്യമല്ലാതാകും. വീണ്ടും സന്നദ്ധസംഘടനകൾ സഹായഹസ്തവുമായി എത്തുംവരെ മരെക്കാമ്പുകൾ ചാരിവെച്ച് കീറത്തുണികൾ മറച്ചും ടാർപോളിൻ വലിച്ചുകെട്ടിയുമൊക്കെ നിർമിച്ച കൂരകളിലാണിവർ അന്തിയുറങ്ങാറ്.
കഴിഞ്ഞ ഒരുമാസത്തിനിടെ മൂന്ന് താൽക്കാലിക വീടുകൾ മണ്ണാർമലയിലെ വിദ്യാപോഷിണി ഗ്രന്ഥാലയം പ്രവർത്തകർ നിർമിച്ചുനൽകിയിരുന്നു. വാസയോഗ്യമായ സ്ഥലത്തേക്ക് കുടുംബങ്ങളെ പുനരധിവസിപ്പിക്കണമെന്നാവശ്യപ്പെട്ട് നിലമ്പൂരിെല പട്ടികവർഗ വികസന വകുപ്പ് ഒാഫിസിലടക്കം നിരവധി തവണ റിപ്പോർട്ട് നൽകിയിട്ടുണ്ടെങ്കിലും ഇതുവരെ നടപടികളുണ്ടായില്ലെന്ന് എസ്.സി പ്രമോട്ടർ എം. രാമദാസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.