വേട്ടേക്കോട്ടെ ചെങ്കല്ല് ഖനനം: വിജിലൻസ് പരിശോധന നടത്തി
text_fieldsമലപ്പുറം: മഞ്ചേരി നഗരസഭയുടെ വേട്ടേക്കോടുള്ള ഭൂമിയില്‍നിന്ന് ചെങ്കല്ല് വെട്ടിയെടുത്ത സംഭവവുമായി ബന്ധപ്പെട്ട് വിജിലന്‍സ് നഗരസഭയിൽ പരിശോധന നടത്തി.ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് സംഘമെത്തിയത്. വ്യവസായ എസ്റ്റേറ്റിനായി നഗരസഭ 2019ല്‍ വാങ്ങിയ ഭൂമിയിലാണ് ഖനനം നടന്നത്.
ഈ ഭൂമിയുടെ രേഖകള്‍ സംഘം പരിശോധിച്ചു. ഇതുസംബന്ധിച്ച രേഖകള്‍ ശേഖരിച്ച സംഘം പരിശോധിച്ച് വിശദ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നഗരസഭ അറിയാതെയാണ് ഭൂമിയില്‍നിന്ന് ചെങ്കല്ല് വെട്ടിമാറ്റി കടത്തിയത്.വെട്ടിയെടുത്ത കല്ലുകളുടെ എണ്ണം കണക്കാക്കി നഷ്ടപരിഹാരം നിശ്ചയിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് വിജിലന്‍സ് ആലോചിക്കുന്നത്.
ഇതിനായി ജിയോളജിസ്റ്റുകളുടെ നേതൃത്വത്തില്‍ വേട്ടേക്കോട്ടെ നഗരസഭ ഭൂമിയില്‍ വിശദമായ പരിശോധന നടത്തും.വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ എം.സി. ജിംസ്റ്റണ്‍, ടി.എസ്. നിഷ, സ്‌ക്വാഡ് അംഗം മണികണ്ഠന്‍, ജിയോളജിസ്റ്റ് പി.സി. രശ്മി, നിലമ്പൂര്‍ തഹസില്‍ദാര്‍ എം.പി. ബിന്ദു, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ശ്യാംജിത്ത് എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.