ആദ്യക്ഷരം നുകർന്ന് ആയിരങ്ങൾ
text_fieldsകീഴാറ്റൂർ: ആദ്യക്ഷരത്തിന്റെ ഹരിശ്രീ നാവിന് തുമ്പില്‍ സ്വര്‍ണ മോതിരത്താല്‍ കുറിച്ചതോടെ അനുഭൂതി നുകര്‍ന്ന് രക്ഷിതാക്കളും കുരുന്നുകളും. ഭക്തകവി പൂന്താനത്തിന്റെ ഇല്ലത്ത് ആദ്യക്ഷരം നുകര്‍ന്നത് 443 കുരുന്നുകള്‍.
രാവിലെ എട്ടിന് ആരംഭിച്ച വിദ്യാരംഭ ചടങ്ങുകള്‍ പത്തരയോടെ സമാപിച്ചു. ക്ഷേത്രം തന്ത്രി മൂത്തേടത്ത് മന നാരായണന് നമ്പൂതിരിപ്പാട്, മേല്‍ശാന്തി കണ്ണന് എമ്പ്രാന്തിരി എന്നിവര്‍ മുഖ്യകാർമികത്വം വഹിച്ചു.
സി.പി. നായര്‍, മേലാറ്റൂര്‍ രാധാകൃഷ്ണനന്‍, റിട്ട. എ.ഇ.ഒ. എം. ഇന്ദിര, പി.എസ്. വിജയകുമാര്‍, മേലാറ്റൂര്‍ രവിവര്‍മ, പി. അംബിക, ശിവപ്രസാദ്, നാരായണ പിഷാരടി, സദാനന്ദന് നമ്പൂതിരി മേലേടം, പ്രഫ. മേലേടം കാര്ത്തികേയന്, ദേവകി അവന്നൂര്‍ എന്നിവര്‍ ആചാര്യന്മാരായി.
രാമപുരം: രാമപുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ വേണുഗോപാലൻ നേതൃത്വം നൽകി. പുസ്തക പുജക്കും വാഹന പൂജക്കും മേൽശാന്തി നാരായണൻ ഭട്ടതിരിപ്പാട് നേതൃത്വം നൽകി. തുടർന്ന് ക്ഷേത്രസംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ വിദ്യാ ഗോപാല മന്ത്രാർച്ചന നടന്നു.
കിഴാറ്റൂർ: പട്ടിക്കാട് നരസിംഹമൂർത്തി വിഷ്ണു ക്ഷേത്രത്തിൽ മേൽശാന്തി ശങ്കരൻ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ആഘോഷത്തിന്റെ ഭാഗമായി മേളം, തായമ്പക, തിരുവാതിരക്കളി എന്നിവ നടന്നു. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് മണ്ഡകത്തിൽ സുരേന്ദ്രൻ, സെക്രട്ടറി കെ. മധുസൂദനൻ, ട്രഷറർ പി.ടി. വിജയൻ തുടങ്ങിയവർ നേതൃത്വം നൽകി.
പട്ടിക്കാട്: മണ്ണാർമല പച്ചീരി ജലദുർഗ ക്ഷേത്രത്തിൽ ഒ. ശ്രീധരൻ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചു. എ. ദിനേഷ്, പി. വിനോദ്, കെ. അനൂപ്, സി. ശശികുമാർ, എ. കുട്ടൻ, പി. ശിവൻ തുടങ്ങിയവർ നേതൃത്വം നൽകി.
പെരിന്തല്‍മണ്ണ: ശിവക്ഷേത്രത്തില്‍ മേല്‍ശാന്തി കൃഷ്ണന് നമ്പൂതിരി കാര്‍മികത്വം നടത്തി.
തൃത്താല ശ്രീനിയുടെ സോപാനസംഗീതവും മാതൃസമിതിയുടെ ദേവീസ്തുതികളുടെ ആലാപനവും നടത്തി. പെരിന്തല്‍മണ്ണ പുത്തൂര്‍ മഹാദേവക്ഷേത്രത്തില്‍ ഇടക്കാട് നാരായണന് നമ്പൂതിരി, പാതായ്ക്കര മഹാവിഷ്ണുക്ഷേത്രത്തില്‍ മേല്‍ശാന്തിയും അധ്യാപകനുമായ പാഴൂര്‍ ജയശങ്കരന്‍ നമ്പൂതിരി, ചെറുകര പള്ളിത്തൊടി ഭഗവതിക്ഷേത്രത്തില്‍ റിട്ട. അധ്യാപികമാരായ വി.എം. സുജാത, ചന്ദ്രിക, ജൂബിലി റോഡ് കൈനിക്കാട് വിഷ്ണുക്ഷേത്രത്തില്‍ റിട്ട. അധ്യാപിക സുലോചന എന്നിവർ കുട്ടികള്‍ക്ക് ആദ്യക്ഷരം കുറിച്ചു.
അങ്ങാടിപ്പുറം: തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ 315 കുരുന്നുകളെ എഴുത്തിനിരുത്തി. ഹരി നമ്പൂതിരി, രാജൻ നമ്പൂതിരി, പ്രകാശൻ നമ്പൂതിരി, മംഗലം ഉണ്ണി നമ്പൂതിരി, രാമൻ എമ്പ്രാന്തിരി തുടങ്ങിയവർ കുരുന്നുകൾക്ക് ആദ്യക്ഷരം കുറിച്ചുനൽകി. രാവിലെ എട്ടിന് സരസ്വതീ പൂജക്ക് ശേഷം ആരംഭിച്ച എഴുത്തിനിരുത്ത് 11.30 വരെ തുടർന്നു. മുഴുവൻ കുരുന്നുകളെയും എഴുത്തിനിരുത്തിൽ പങ്കെടുപ്പിച്ചതായി ദേവസ്വം അധികൃതർ അറിയിച്ചു.
അങ്ങാടിപ്പുറം: ചെരക്കാപറമ്പ് ശ്രീമുണ്ടേക്കോട് ചമ്രവട്ടത്ത് അയ്യപ്പ ക്ഷേത്രത്തിൽ വിജയദശമി ആഘോഷത്തോടനുബന്ധിച്ച് വിവിധ പൂജകൾ നടത്തി. ബ്രഹ്മശ്രീ ജിതേഷ്, നിശാന്ത് കൃഷ്ണൻ എന്നിവർ കാർമികത്വം വഹിച്ചു. വി.എം. സുന്ദരേശനുണ്ണി കുട്ടികൾക്ക് ആദ്യക്ഷരം കുറിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.