‘മാധ്യമം ഹെൽത്ത് കെയറി’ലേക്ക് വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർഥികളുടെ കൈത്താങ്ങ്
text_fields‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് വിദ്യാനഗർ പബ്ലിക് സ്കൂൾ മലപ്പുറം വിദ്യാർഥികൾ
സമാഹരിച്ച തുക സ്കൂൾ പ്രിൻസിപ്പൽ കെ.വി. അബ്ദുൽ ഹമീദ്, സ്കൂൾ ഡെപ്യൂട്ടി ലീഡർ മാസിൻ
മഹ്മൂദ് എന്നിവരിൽനിന്ന് ‘മാധ്യമം’ റെസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ ഏറ്റുവാങ്ങുന്നു
മലപ്പുറം: നിർധനരും നിരാലംബരുമായ രോഗികൾക്ക് ആശ്വാസം നൽകുന്ന ‘മാധ്യമം’ ഹെൽത്ത് കെയർ പദ്ധതിയിലേക്ക് മലപ്പുറം വിദ്യാനഗർ പബ്ലിക് സ്കൂൾ വിദ്യാർഥികൾ സമാഹരിച്ച തുക കൈമാറി. സ്കൂൾ അസംബ്ലിയിൽ നടന്ന ചടങ്ങിൽ സ്കൂൾ പ്രിൻസിപ്പൽ കെ.വി. അബ്ദുൽ ഹമീദ്, സ്കൂൾ ഡെപ്യൂട്ടി ലീഡർ മാസിൻ മഹ്മൂദ് എന്നിവരിൽനിന്ന് ‘മാധ്യമം’ റസിഡന്റ് എഡിറ്റർ എം.സി. ഇനാം റഹ്മാൻ തുക ഏറ്റുവാങ്ങി.
ഏറ്റവും കൂടുതൽ സംഖ്യ സമാഹരിച്ച വിദ്യാർഥികളായ ഹാദി അബ്ദുൽ റഹൂഫ്, ഹമ്മാദ് കാടേരി, ഹവ്വ കാടേരി, അക്സ നിഷാദ്, എമിൻ അൻവർ, ജോവാൻ ബിൻ അസ്ലം, ഹെമിൽ ഹംദ്, അർസ റഗദ്, റിദ റഷീദ്, അസിം അഹമ്മദ്, നുഹ ബിൻത് റിയാസ്, ഇഫ്സ ഫാത്തിമ, ലൻഹ, മുഹമ്മദ് ജുറൈജ്, അസിൻ മിഹാൻ, ഇനാര അരൂകാട്ടിൽ, മിലാന, ഹെമൻ മുഹമ്മദ്, അയാൻ ഐബക്, റാജി ജന്ന, റൈഹാൻ റഷീദ്, ഹാല സമീർ, ഇജാസ് മുഹമ്മദ്, മുഹമ്മദ് റിസ് വി, നിന നസ് ലി, ഹാഫിസ് അഹമ്മദ്, ജാസിം അലി, ഫർദാൻ ഷഫീഖ്, ബെസ്റ്റ് മെന്റർ ജ്യോതിക എന്നിവർക്ക് ‘മാധ്യമ’ത്തിന്റെ മെമന്റോ നൽകി ആദരിച്ചു.
എം.ഇ.സി.ടി വർക്കിങ് ചെയർമാൻ അസ്ഹർ പുള്ളിയിൽ, സ്കൂൾ മാനേജർ ഇക്ബാൽ കൊന്നോല, വൈസ് പ്രിൻസിപ്പൽ റഹഷി, ഹെഡ്മിസ്ട്രസ് അമീറ, എം.ഇ.സി.ടി എക്സിക്യൂട്ടീവ് അംഗം അബ്ദുറഹ്മാൻ, ഹെൽത്ത് കെയർ എക്സിക്യൂട്ടീവ് എം. അബ്ദുല്ല എന്നിവർ സംബന്ധിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.