ഓൺൈലൻ പഠനം: വിദ്യാതരംഗിണി വായ്പ ബാങ്കിലെ എ ക്ലാസ് അംഗങ്ങൾക്ക് മാത്രം
text_fieldsമലപ്പുറം: ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ വാങ്ങാൻ സൗജന്യ വായ്പ നൽകുന്ന സഹകരണ വകുപ്പിെൻറ വിദ്യാതരംഗിണി പദ്ധതിയിൽ ഇനി ആനുകൂല്യം ലഭിക്കുക സഹകരണ ബാങ്കിൽ എ ക്ലാസ് അംഗങ്ങളായ രക്ഷിതാക്കൾക്ക് മാത്രം. ഇേതാടെ നിരവധി വിദ്യാർഥികൾക്ക് ആനുകൂല്യം നഷ്ടമാകും. സഹകരണ വകുപ്പ് ചൊവ്വാഴ്ചയിറക്കിയ ഉത്തരവിലാണ് ഇക്കാര്യം പറയുന്നത്. സഹകരണ ബാങ്കുകളിൽ വോട്ട് അവകാശമുള്ളവരും ഭരണസമിതിയുടെ അംഗീകാരം വേണ്ടവരുമാണ് എ ക്ലാസ് അംഗങ്ങൾ.
ഓൺലൈൻ പഠനത്തിന് സൗകര്യം ഇല്ലാത്ത കുട്ടികൾക്കായാണ് സഹകരണ വകുപ്പ് വിദ്യാതരംഗിണി പദ്ധതി ആരംഭിച്ചത്. ഒന്ന് മുതൽ പ്ലസ് ടു വരെയുള്ള കുട്ടികൾക്ക് 10,000 രൂപ വരെ മൊബൈൽ ഫോൺ വാങ്ങാൻ വായ്പ നൽകുന്ന പദ്ധതിയാണിത്. വിദ്യാർഥി പഠിക്കുന്ന സ്കൂളിലെ അധ്യാപകരുടെ സാക്ഷ്യപത്രം നൽകിയാൽ വായ്പ നൽകണമെന്നായിരുന്നു നിർദേശം. 24 മാസത്തെ തുല്യഗഡുക്കളായി തിരിച്ചടക്കണം. കാലാവധി പൂർത്തിയായശേഷം ബാക്കിയുള്ള തുകക്ക് എട്ട് ശതമാനം പലിശ ഈടാക്കുമെന്നും സഹകരണസംഘം രജിസ്ട്രാർ ഉത്തരവിൽ പറഞ്ഞിരുന്നു.
എ ക്ലാസ് മെംബർ ആകാൻ ജൂലൈ 31 വരെ ലഭിക്കുന്ന എല്ലാ അപേക്ഷകളും സഹകരണ സംഘങ്ങൾ പരിഗണിക്കണെമന്നും ആഗസ്റ്റിൽ ഇതുസംബന്ധിച്ച് തീരുമാനം എടുക്കണമെന്നും പുതിയ ഉത്തരവിൽ പറയുന്നു. വായ്പക്കായുള്ള അപേക്ഷകളും അംഗത്വ അപേക്ഷകളും സഹകരണ സംഘങ്ങൾ ഒന്നിച്ചുപരിഗണിക്കണം. ദൂരപരിധി തടസ്സമാകുന്ന സന്ദർഭങ്ങളിൽ ഏറ്റവും അടുത്തുള്ള സഹകരണ സംഘങ്ങളിൽനിന്ന് വായ്പ എടുക്കാനുള്ള സൗകര്യം ലഭിക്കാൻ ജോയൻറ് രജിസ്ട്രാർമാർ (ജനറൽ) താലൂക്ക് അസിസ്റ്റൻറുമാർക്ക് (ജനറൽ) നിർദേശം നൽകണം.
ഈ പദ്ധതി ജൂൈല 31 വരെയുള്ള കാലയാളവിലേക്കായതിനാൽ വായ്പ അനുവദിച്ച് ആഗസ്റ്റ് മുതൽ മാത്രമേ തിരിച്ചടവ് ആരംഭിക്കൂ. വായ്പകൾക്കുള്ള റിസ്ക് ഫണ്ട് (വായ്പ എടുത്തയാൾ മരിക്കുകയോ ഗുരുതര അപകടം സംഭവിക്കുകയോ ചെയ്താൽ) വിഹിതം ഇൗടാക്കുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഈ വായ്പക്ക് ബാധകമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.