ജില്ല പഞ്ചായത്ത് ഒാഫിസിൽ വിജിലൻസ് പരിശോധന; ക്രമക്കേട് കണ്ടെത്തി
text_fieldsമലപ്പുറം: ജില്ല പഞ്ചായത്ത് ഒാഫിസിലെ എൻജിനീയറിങ് വിഭാഗത്തിൽ വിജിലൻസ് നടത്തിയ പരിശോധനയിൽ നിരവധി ക്രമക്കേടുകൾ കണ്ടെത്തി. എൻജിനീയറിങ് വിഭാഗത്തിൽ ക്രമക്കേട് നടക്കുന്നതായും കരാർ ബിൽ മാറ്റി നൽകാനും റിവൈസ്ഡ് എസ്റ്റിമേറ്റ് നൽകാനും മറ്റും മനപ്പൂർവം കാലതാമസം വരുത്തുകയും കൈക്കൂലി ആവശ്യപ്പെടുന്നതായുള്ള വിവരത്തിെൻറ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഡിവൈ.എസ്.പി ഫിറോസ് എം. ഷഫീഖിെൻറ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ നിരവധി ക്രമക്കേടുകളും ഉദ്യോഗസ്ഥരിൽ നിന്ന് കണക്കിൽപ്പെടാത്ത പണവും കണ്ടെത്തി.
തുടർ നടപടികൾക്കായി വിജിലൻസ് ഡയറക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡിവൈ.എസ്.പി അറിയിച്ചു. പൊതുമരാമത്ത് വകുപ്പ് എൻ.എച്ച്. ഡിവിഷൻ മലപ്പുറം ഡിവിഷനൽ അക്കൗണ്ട്സ് ഒാഫിസ് ഗസറ്റഡ് ഒാഫിസർ എം.സി. ജസ്ന, ഇൻസ്പെക്ടർ ജ്യോതീന്ദ്രകുമാർ, എസ്.െഎ ശ്രീനിവാസൻ, എ.എസ്.െഎമാരായ മോഹനകൃഷ്ണൻ, സലീം, സീനിയർ സിവിൽ പൊലീസ് ഒാഫിസർമാരായ പ്രജിത്ത്, ജസീർ എന്നിവരും പരിശോധനയിൽ പെങ്കടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.