Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസ്​കൂൾ വാഹനങ്ങളിലെ...

സ്​കൂൾ വാഹനങ്ങളിലെ നിയമലംഘനം: കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്

text_fields
bookmark_border
Violation of law in school vehicles Motor vehicle department with strict action
cancel
camera_alt

എം.​വി.​ഐ പി.​കെ മു​ഹ​മ്മ​ദ് ഷ​ഫീ​ഖി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ല​പ്പു​റ​ത്ത് സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​ന്നു

മ​ല​പ്പു​റം: നി​ർ​ദേ​ശ​ങ്ങ​ളും മു​ന്ന​റി​യി​പ്പു​ക​ളും നി​ര​വ​ധി​ത​വ​ണ ന​ൽ​കി​യി​ട്ടും സു​ര​ക്ഷ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ക്കാ​​ത്ത സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി​യു​മാ​യി മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ്. അ​ധ്യ​യ​ന​വ​ർ​ഷം ആ​രം​ഭി​ക്കു​ന്ന​തി​ന്​ മു​മ്പു​ത​ന്നെ ഇ​ക്കു​റി വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ൽ കൃ​ത്യ​മാ​യ ബോ​ധ​വ​ത്​​ക​ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​ക​ളും മു​ന്ന​റി​യി​പ്പു​ക​ളും ന​ൽ​കി​യി​രു​ന്നു. എ​ന്നി​ട്ടും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച​തോ​ടെ​യാ​ണ്​ അ​ധി​കൃ​ത​ർ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത്. നി​ര​ത്തു​ക​ളി​ലെ പ​രി​ശോ​ധ​ന​ക​ൾ​ക്ക്​ പു​റ​മെ സ്കൂ​ളി​ലും ആ​രം​ഭി​ക്കാ​നാ​ണ്​ അ​ധി​കൃ​ത​രു​ടെ തീ​രു​മാ​നം. ക​ഴി​ഞ്ഞ ആ​ഴ്​​ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ 15 വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി വെ​ള്ളി​യാ​ഴ്ച​യും സ്കൂ​ൾ വാ​ഹ​ന​ങ്ങ​ളി​ൽ​ പ​രി​ശോ​ധ​ന ന​ട​ത്തി. 300 വ​ണ്ടി​ക​ൾ പ​രി​ശോ​ധി​ച്ച​തി​ൽ വാ​തി​ൽ ദ്ര​വി​ച്ച​തും വേ​ഗ​പൂ​ട്ട്​ ഒ​ഴി​വാ​ക്കി​യ​തു​മാ​യ മ​ല​പ്പു​റ​ത്തെ ഒ​രു സ്കൂ​ൾ വാ​ഹ​ന​ത്തി​ന്‍റെ​യും ബ്രേ​ക്ക് ഉ​ൾ​പ്പെ​ടെ​യു​ള്ള​തി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ തി​രൂ​ര​ങ്ങാ​ടി​യി​ലെ ഒ​രു സ്കൂ​ൾ വാ​ഹ​ന​ത്തി​ന്‍റെ​യും ഫി​റ്റ്ന​സ് റ​ദ്ദാ​ക്കി.

ഫി​റ്റ്ന​സ് ഇ​ല്ലാ​ത്ത കു​ട്ടി​ക​ളെ കൊ​ണ്ടു​പോ​യ ര​ണ്ട് സ്കൂ​ൾ ബ​സി​നെ​തി​രെ​യും വേ​ഗ​പൂ​ട്ട്​ ഇ​ല്ലാ​ത്ത 13, പെ​ർ​മി​റ്റി​ല്ലാ​ത്ത അ​ഞ്ച്, ഇ​ൻ​ഷു​റ​ൻ​സ് ഇ​ല്ലാ​ത്ത ര​ണ്ട്, ബ്രേ​ക്ക്​ ലൈ​റ്റ്, ഇ​ന്‍ഡി​ക്കേ​റ്റ​ർ, ജി.​പി.​എ​സ്​ ഇ​ല്ലാ​ത്ത​ത്​ ഉ​ൾ​പ്പെ​ടെ 26 സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ കേ​സെ​ടു​ത്തു. സ്വ​കാ​ര്യ വാ​ഹ​ന​ത്തി​ൽ കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു കൊ​​ണ്ടു​പോ​യ വാ​ഹ​ന​ത്തി​നെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ച്ചു.

ക​ഴി​ഞ്ഞ ആ​ഴ്ച ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ അ​പാ​ക​ത ക​ണ്ടെ​ത്തി​യ സ്കൂ​ൾ ബ​സി​ന്‍റെ വാ​ഹ​ന ഉ​ട​മ എ​ന്ന നി​ല​യി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​ർ​ക്കെ​തി​രെ ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ല​ക്ട​ർ​ക്ക് ശി​പാ​ർ​ശ ചെ​യ്തി​ട്ടു​ണ്ട്.

ആ​ർ.​ടി.​ഒ സി.​വി.​എം. ഷ​രീ​ഫി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം മ​ല​പ്പു​റം ആ​ർ.​ടി.​ഒ ഓ​ഫി​സ്, തി​രൂ​ർ, തി​രൂ​ര​ങ്ങാ​ടി, കൊ​ണ്ടോ​ട്ടി, പെ​രി​ന്ത​ൽ​മ​ണ്ണ, പൊ​ന്നാ​നി, നി​ല​മ്പൂ​ർ എ​ന്നീ സ​ബ് ഓ​ഫി​സു​ക​ളി​ലെ​യും എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന. എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ എം.​വി.​ഐ പി.​കെ. മു​ഹ​മ്മ​ദ് ഷ​ഫീ​ഖ്, എ.​എം.​വി.​ഐ കെ.​ആ​ർ. ഹ​രി​ലാ​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് മ​ല​പ്പു​റ​ത്ത് സ്കൂ​ളു​ക​ളി​ലെ​ത്തി സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ പ​രി​ശോ​ധി​ച്ച​ത്.

സ്കൂ​ൾ ബ​സു​ക​ളി​ൽ പ​രി​ശോ​ധ​ന തു​ട​രും -ആ​ർ.​ടി.​ഒ

മ​ല​പ്പു​റം: 2500ഓ​ളം സ്കൂ​ൾ ബ​സു​ക​ളു​ള്ള മ​ല​പ്പു​റം ജി​ല്ല​യി​ൽ ബ​സു​ക​ളു​ടെ പ​രി​ശോ​ധ​ന തു​ട​ർ​ന്നും ക​ർ​ശ​ന​മാ​യി ന​ട​ത്തു​മെ​ന്ന് റീ​ജ​ന​ൽ ട്രാ​ൻ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സ​ർ സി.​വി.​എം. ഷ​രീ​ഫ് പ​റ​ഞ്ഞു. ഗു​രു​ത​ര നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന സ്കൂ​ൾ വാ​ഹ​ന​ങ്ങ​ൾ​ക്കെ​തി​രെ മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് നി​യ​മ​പ്ര​കാ​രം ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നു​പു​റ​മെ ദു​ര​ന്ത നി​വാ​ര​ണ നി​യ​മ​പ്ര​കാ​രം വാ​ഹ​ന ഉ​ട​മ​യാ​യ സ്കൂ​ൾ മേ​ലാ​ധി​കാ​രി​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ക​ല​ക്ട​ർ​ക്കും ശി​പാ​ർ​ശ ചെ​യ്യും. സ്കൂ​ളു​ക​ളി​ലേ​ക്ക് കു​ട്ടി​ക​ളു​മാ​യി വ​രു​ന്ന മ​റ്റു വാ​ഹ​ന​ങ്ങ​ൾ സ്കൂ​ളി​ലെ ട്രാ​ൻ​സ്പോ​ർ​ട്ട് ഫെ​സി​ലി​റ്റേ​ഷ​ൻ ക​മ്മി​റ്റി നി​രീ​ക്ഷ​ണം ന​ട​ത്തേ​ണ്ട​തും കു​ട്ടി​ക​ളെ കു​ത്തി​നി​റ​ച്ചു​വ​രു​ന്ന വാ​ഹ​ന​ങ്ങ​ൾ മ​റ്റ് നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വ​ക്കെ​തി​രെ​യും ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട ആ​ർ.​ടി ഓ​ഫി​സി​ൽ അ​റി​യി​ക്ക​ണ​മെ​ന്നും ആ​ർ.​ടി.​ഒ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:violationmotor vehicle departmentschool vehicles
News Summary - Violation of law in school vehicles: Motor vehicle department with strict action
Next Story