നിലനില്പ് തേടി കൊണ്ടോട്ടിയിലെ വയോമിത്രം മരുന്ന് സംഭരണ കേന്ദ്രം
text_fieldsകൊണ്ടോട്ടി: വയോജന ക്ഷേമം മുന്‍നിര്‍ത്തി കൊണ്ടോട്ടി നഗരസഭ ആവിഷ്കരിച്ച ‘വയോമിത്രം’ പദ്ധതിയുടെ മരുന്ന് സംഭരണ കേന്ദ്രം പുതിയ കെട്ടിടം തേടുന്നു. 2017 ജനുവരി 31 മുതല്‍ കൊണ്ടോട്ടി മേലങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രം കെട്ടിടം ഉടമകള്‍ വില്പന നടത്തിയതോടെ നിലനില്പ് ഭീഷണിയിലാണ്. നഗരസഭയിലെ മരുന്നു വിതരണ, ചികിത്സാ കേന്ദ്രങ്ങളിലേക്ക് മരുന്നെത്തിക്കാനുള്ള കേന്ദ്രത്തിന്റെ നിലനില്‍പ്പാണ് നിലവില്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
കൊണ്ടോട്ടി നഗരസഭ രൂപവത്കൃതമായതുമുതല്‍ ആരംഭിച്ച വയോമിത്രം പദ്ധതിയുടെ നിലനില്പ് തന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. നഗരസഭയില്‍ മുന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് 2017ല്‍ പദ്ധതി ഉദ്ഘാടനം ചെയ്ത ശേഷം മേലങ്ങാടിയിലെ സ്വകാര്യ കെട്ടിടത്തില്‍ നിന്നാണ് വിവിധ വാര്‍ഡുകളിലായുള്ള 24 ചികിത്സ മരുന്നു വിതരണം നടക്കുന്നത്. പ്രാദേശികമായി ഈ കേന്ദ്രത്തെ അടിസ്ഥാനമാക്കി നൂറുകണക്കിന് രോഗികളും ചികിത്സാവശ്യത്തിന് കേന്ദ്രത്തെ ആശ്രയിക്കുന്നുണ്ട്. സ്വകാര്യ കെട്ടിടം മാസങ്ങള്‍ക്ക് മുമ്പ് വില്പന നടത്തിയതോടെ പുതിയ സംവിധാനം കണ്ടെത്താനായിട്ടില്ല.
മാസത്തില്‍ രണ്ട് തവണ തവണയാണ് കേന്ദ്രത്തില്‍നിന്നുള്ള മരുന്നു വിപണനം. പ്രായോഗികമായി ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തുന്നവരുടെസൗകര്യാർഥം മരുന്നു വിപണന കേന്ദ്രം നഗരമധ്യത്തോടു ചേര്‍ന്നുള്ള മേലങ്ങാടിയില്‍ നിലനിര്‍ത്തണമെന്ന ആവശ്യവുമായി വിവിധ സംഘടനകള്‍ രംഗത്തുണ്ട്. ജനകീയ പദ്ധതികളില്‍ നിരുത്തരവാദിത്ത സമീപനം അധികൃതര്‍ തുടരുന്നപക്ഷം ജനകീയ പ്രക്ഷോഭത്തിനാണ് കൊണ്ടോട്ടിയില്‍ കളമൊരുങ്ങുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.