വിഷുവിപണി സജീവം
text_fieldsമലപ്പുറം: ആഘോഷം അടുത്തതോടെ വിഷു വിപണി സജീവമായി. കണിയൊരുക്കാനും ആഘോഷത്തിന് മാറ്റ് കൂട്ടാനുമുള്ള അവസാനവട്ട ഒരുക്കത്തിലാണ് വിശ്വാസികൾ. പടക്ക വിപണിയിൽ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ഓലപ്പടക്കങ്ങൾ മുതൽ ആകാശ ചക്രങ്ങൾക്ക് വരെ വിപണിയിൽ വൻ ഡിമാന്റാണ്. മൂന്ന് രൂപ മുതൽ 30 രൂപ വരെയുള്ള ഓലപ്പടക്കങ്ങളുണ്ട്. പൂത്തിരി 20 മുതൽ 50 വരെ, മത്താപ്പു 10, മേശപ്പൂ 20 മുതൽ 400 വരെ, ചക്രം 10 മുതൽ 300 വരെ, പൂക്കുറ്റി 20 മുതൽ 200 വരെ, മാലപ്പടക്കം 50 മുതൽ 250 വരെ, അമിട്ട് 20 മുതൽ 80 വരെ, ആകാശ ചക്രം 250 മുതൽ 500 വരെ എന്നിങ്ങനെയാണ് വില.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വില അൽപം ഉയർന്നിട്ടും വിൽപന പൊടിപൊടിക്കുകയാണ്. പെരുന്നാളും വിഷുവും അടുത്തുവന്നത് കച്ചവടക്കാർക്ക് അനുഗ്രഹമായി. കണിയൊരുക്കാനുള്ള ഉണ്ണിക്കണ്ണന്റെ വിഗ്രഹങ്ങളുടെയും വിൽപ്പന തകൃതിയായിട്ടുണ്ട്. 200 മുതൽ 500 രൂപ വരെയുള്ള വിഗ്രഹങ്ങളുണ്ട് വിൽപനക്ക്. ഇതിൽ 250 രൂപയുടെയും 350 രൂപയുടെയും വിഗ്രഹങ്ങൾക്കാണ് ആവശ്യക്കാരേറെ. പ്ലാസ്റ്റർ ഓഫ് പാരീസ് ഉപയോഗിച്ചുള്ള വിഗ്രഹങ്ങളാണ് കൂടുതൽ വിൽപനക്കെത്തിച്ചിരിക്കുന്നത്. അടുത്ത ദിവസങ്ങളിലും ഇവക്ക് ഡിമാന്റ് ഉയരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.