വിഷു-റമദാൻ: ഉഷാറായി ഗൃഹോപകരണ വിപണി
text_fieldsമലപ്പുറം: വിഷു-റമദാൻ സീസൺ ഒരുമിച്ചെത്തിയതോടെ ഗൃഹോപകരണ വിപണിയിൽ ഓഫറുകളുടെ 'പെരുന്നാൾ'. കോവിഡ് പ്രതിസന്ധിയിൽ തളർന്ന വിപണി വീണ്ടും സജീവമാവുകയാണ്. മികച്ച ഒാഫറുകളൊരുക്കി ഉപഭോക്താക്കളെ ആകർഷിക്കുകയാണ് വ്യാപാരികൾ. ഒാഫറുകൾ കൂടിയതോടെ ഉപഭോക്താക്കളും വർധിച്ചിട്ടുണ്ടെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
വേനൽ കടുത്തതോടെ എയർ കണ്ടീഷണറിന് (എ.സി) തന്നെയാണ് വിപണിയിൽ കൂടുതൽ ആവശ്യക്കാരുള്ളത്. റഫ്രിജറേറ്ററുകൾ, ഫാനുകൾ, കൂളർ എന്നിവക്കും ആവശ്യക്കാർ ഏറെയാണ്. മിക്ക ഇനങ്ങൾക്കും ഓഫർ പ്രഖ്യാപിച്ചിട്ടുണ്ട്. തിരക്ക് ഒഴിവാക്കാൻ ചില കടകൾ ഓൺലൈൻ ബുക്കിങ്ങും സജ്ജമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ജില്ലയിലെ മിക്ക വ്യാപാര കേന്ദ്രങ്ങളിലും തിരക്കു തുടങ്ങി.
ഗൃഹോപകരണ വിപണിയിൽ പുത്തൻ ട്രെൻഡുകളാണ് ഒാരോ സീസണിലും. എല്ലാ സീസണുകളിലും കമ്പനികൾ വൈവിധ്യമായ ഉൽപന്നങ്ങൾ ഇറക്കി ഉപഭോക്താക്കളെ ആകർഷിക്കുകയാണ്. സാങ്കേതികവിദ്യയുടെ മാറ്റത്തിനനുസരിച്ച് തങ്ങളുടെ അഭിരുചികൾ മാറ്റി പുത്തൻ ഉൽപന്നങ്ങൾ േതടി ഉപഭോക്താക്കൾ എത്തുന്നു. ഒാഫറുകൾ വന്നതോടെ കച്ചവടം വർധിച്ചിട്ടുണ്ടെന്നും എ.സികൾക്കാണ് ഇപ്പോൾ കൂടുതൽ ആവശ്യകാരെന്നും എൻ.ആർ.ഇ ഇലക്ട്രോണിക്സ് മാനേജിങ് പാർട്ണർ കെ. മൊയ്തീൻ കുട്ടി പറഞ്ഞു.
കൂളായി എ.സി
ചൂട് കൂടിയതോടെ വീടുകളിലും ഒാഫിസുകളിലും മറ്റു സ്ഥാപനങ്ങളിലും വ്യാപകമായി എ.സി ഉപയോഗിച്ച് തുടങ്ങിയിട്ടുണ്ട്. സമ്മർ സീസണിൽ മാത്രം ഒതുങ്ങിനിൽക്കാതെ എപ്പോഴും വാങ്ങാവുന്ന ഉൽപന്നമായും എയർ കണ്ടീഷണറുകൾ മാറി. വിഷു-റമദാൻ വിപണിയിലും എ.സികളുടെ വിപുലമായ ശ്രേണി ലഭ്യമാക്കിയിട്ടുണ്ട്. സ്മാർട്ട് എ.സികൾ, പ്യൂരിഫയർ എ.സികൾ തുടങ്ങിയവയാണ് താരങ്ങൾ.
പുതുമ നിറച്ച റഫ്രിജറേറ്ററുകൾ
റഫ്രിജറേറ്റർ വീട്ടിൽ ഒരു അവശ്യവസ്തുവാണ്. പഴങ്ങളും പച്ചക്കറികളും സൂക്ഷിക്കാൻ ഫ്രിഡ്ജിനെ ആശ്രയിക്കുന്നവരാണ് നമ്മൾ. 30 ദിവസം വരെ പഴങ്ങളും പച്ചക്കറികളും ഫ്രഷായി ഇരിക്കുന്ന റഫ്രിജറേറ്ററുകൾ വരെ വിപണിയിലെത്തിയിട്ടുണ്ട്.
'സ്റ്റോർ ഫ്രഷ്' ടെക്നോളജിയാണ് ഇതിൽ ലഭ്യമാക്കിയിട്ടുള്ളത്. കൂടാതെ അകത്തുള്ളത് പുറത്തിരുന്ന് കാണാനുള്ള സൗകര്യമുള്ള റഫ്രിജറേറ്ററുകളുമുണ്ട്്. നേരേത്ത ഒറ്റഡോർ റഫ്രിജറേറ്ററുകളാണ് കൂടുതലും മാർക്കറ്റിൽ വിറ്റിരുന്നത്. എന്നാൽ, ഇപ്പോൾ രണ്ട് ഡോർ റഫ്രിജറേറ്ററുകൾക്കാണ് ആവശ്യക്കാർ.
ടി.വി സ്മാർട്ടാണ്
സ്മാർട്ട് ടെലിവിഷനാണ് വിപണിയിലെ മറ്റൊരു താരം. െഎ.പി.എല്ലിെൻറ പുതിയ സീസണുകൂടെ തുടക്കം കുറിച്ചതോടെ വിപണിയിൽ ടെലിവിഷനുകൾക്ക് ആവശ്യക്കാർ കൂടുമെന്നാണ് വിലയിരുത്തൽ. ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകൾ പരമാവധി ഉപയോഗിച്ചാണ് കമ്പനികൾ ടെലിവിഷൻ നിർമിക്കുന്നത്.
32 ഇഞ്ച് ടെലിവിഷനുകളാണ് ശരാശരി ഉപഭോക്താക്കൾ വാങ്ങുന്നതെങ്കിലും 43, 55 ഇഞ്ച് ടെലിവിഷനുകളാണ് മാർക്കറ്റിൽ ഇപ്പോഴത്തെ ട്രെൻഡ്. ഹോട്സ്റ്റാർ, നെറ്റഫ്ലിക്സ് തുടങ്ങിയ ഇൻറർനെറ്റ് പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാവുന്ന ടെലിവിഷനുകൾക്കും പ്രിയം കൂടുതലാണ്.
പുത്തൻ അലക്കുമായി വാഷിങ് മെഷീൻ
ഗൃഹോപകരണ വ്യാപാരികൾ സീസണുകളിൽ ഏറ്റവും കൂടുതൽ വിൽപന പ്രതീക്ഷിക്കുന്ന വിഭാഗമാണ് 'വാഷിങ് മെഷീൻ'. വിപണിയിൽ ഇപ്പോൾ ഓഫറുകളുടെ പെരുമഴയാണ്. പല മോഡലുകൾക്കും വമ്പൻ വിലക്കിഴിവാണ് കമ്പനികൾ പ്രഖ്യാപിച്ചിരിക്കുന്നത്. പരിപാലനത്തെപ്പറ്റി ആശങ്കപ്പെടുന്നവർക്കായി 'ഫുൾ വാറൻറി'യുണ്ട്.
ഫ്രണ്ട് ലോഡ്, ടോപ് ലോഡ്, സെമി ഒാേട്ടാമാറ്റിക് തുടങ്ങി മൂന്ന് വാരിയൻറുകളിലാണ് വാഷിൻ മെഷീനുകളുള്ളത്. പുതിയ കാലത്ത് 'ഓട്ടോമാറ്റിക്കി'നാണ് ഡിമാൻഡ് കൂടുതൽ. മെഷീൻ അലക്കുന്നത് ഉപഭോക്താക്കൾക്ക് പുറത്തുനിന്ന് കാണാൻ കഴിയുന്ന മോഡലുകളാണ് മറ്റൊരു താരം.
മൊബൈൽ വിപ്ലവം
ഒാരോ വർഷവും വിപ്ലവകരമായ മാറ്റങ്ങൾ നടക്കുന്ന വിപണിയാണ് മൊബൈൽ ഫോണിേൻറത്. പുതിയ സാങ്കേതികവിദ്യകളും കൂടുതൽ ഫീച്ചറുകളും ഉൾക്കൊള്ളിച്ചും മൂന്നോ നാലോ മാസത്തിെൻറ ഇടവേളകളിലാണ് കമ്പനികൾ പുതിയ ഫോൺ മോഡലുകൾ വിപണിയിൽ എത്തിക്കുന്നത്. മൊബൈൽ ഫോൺ വിപണിയിൽ വിഷുത്തിരക്ക് ഇപ്പോഴേ തുടങ്ങിക്കഴിഞ്ഞു.
കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനുകളിൽ ഏറ്റവും പുതിയ മൊബൈൽ ഫോണുകളെല്ലാം വിപണിയിൽ എത്തിയിട്ടുണ്ട്. വലുപ്പം കൂടിയ സ്ക്രീനുകൾ, ഡി.എസ്.എൽ.ആർ കാമറകളെ വെല്ലുന്ന കാമറകൾ തുടങ്ങി ഉപഭോക്താക്കളുടെ അഭിരുചിക്ക് അനുസരിച്ചുള്ള ഫോണുകളാണ് കമ്പനികൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത്.
സ്റ്റാറാണ് താരം
ഇലക്ട്രോണിക്സ് ഉൽപന്നങ്ങളിൽ താരമിപ്പോൾ സ്റ്റാർ റേറ്റിങ്ങാണ്. വൈദ്യുതിച്ചെലവ് മനസ്സാലാക്കാനുള്ള സൂചകമാണ് സ്റ്റാർ റേറ്റിങ്. 'ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി' നിശ്ചയിച്ചിട്ടുള്ള 'സ്റ്റാർ റേറ്റിങ്' നോക്കി വാങ്ങുന്നതാണ് ഉചിതം. സ്റ്റാർ റേറ്റിങ് കൂടുന്നതിനനുസരിച്ച് കൂടുതൽ വൈദ്യുതി ലാഭിക്കാം. സ്റ്റാറിെൻറ എണ്ണം കൂടുന്നതിനനുസരിച്ച് നമ്മുടെ വൈദ്യുതി ബില്ലിലും കുറവുവരുത്താം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.