ഗ്യാസ് സിലിണ്ടറിൽ വെള്ളം: ചീഫ് വിജിലൻസ് ഓഫിസർക്ക് പരാതി
text_fieldsതേഞ്ഞിപ്പാലം: സിലിണ്ടറുകളിൽ പാചക വാതകത്തിനൊപ്പം വെള്ളം നിറച്ച് ഗ്യാസ് ഏജൻസികളിലേക്ക് വിതരണം ചെയ്യുന്നതായുള്ള പരാതി ഐ.ഒ.സി ചീഫ് വിജിലൻസ് ഓഫിസർക്കും കേരള സ്റ്റേറ്റ് ടാങ്ക് ലോറി വർക്കേഴ്സ് യൂനിയനാണ് (സി.ഐ.ടി.യു) പരാതി നൽകിയത്. കോഴിക്കോട്, കുറ്റിപ്പുറം എന്നിവിടങ്ങളിലെ സ്വകാര്യ ഗ്യാസ് ഏജൻസികളിൽനിന്ന് വെളളം നിറച്ച പാചക വാതക സിലിണ്ടറുകൾ കണ്ടെത്തിയെന്ന് പരാതിയിൽ പറയുന്നു.
മറ്റ് ചില ഏജൻസികളിലേക്കും ഇത്തരം സിലിണ്ടറുകൾ എത്തിപ്പെട്ടതായും സൂചനയുണ്ട്. ഗാർഹിക ആവശ്യത്തിനുള്ള സിലിണ്ടറുകളിൽ രണ്ടോ മൂന്നോ കിലോ ഗ്യാസ് നിലനിർത്തിയ ശേഷം ബാക്കി വാണിജ്യ സിലിണ്ടറുകളിലേക്ക് മാറ്റി മുക്കാൽഭാഗവും ഒഴിഞ്ഞ ഗാർഹിക സിലിണ്ടറുകളിൽ വെള്ളം നിറച്ച് തൂക്കമൊപ്പിക്കുകയാണ് ചെയ്യുന്നതെന്നാണ് പരാതി ഉയർന്നിരിക്കുന്നത്. പ്ലാന്റിൽനിന്ന് പുറത്തെത്തുന്ന സിലിണ്ടറുകളിൽനിന്ന് ഗ്യാസ് നീക്കി വെള്ളം നിറക്കുന്നതായാണ് പരാതി. ഇക്കാര്യത്തിൽ ജില്ല കലക്ടർക്കും പ്ലാന്റ് മാനേജർക്കും പരാതി നൽകിയതായും സി.ഐ.ടി.യു ഭാരവാഹികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.