മപ്രം തടായിയിലെ കുടിവെള്ള പ്രശ്നം: വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ സന്ദർശിച്ചു
text_fieldsഎടവണ്ണപ്പാറ: കുടിവെള്ള പ്രശ്നം രൂക്ഷമായ മപ്രം തടായി പ്രദേശം വാട്ടർ അതോറിറ്റി അധികൃതർ സന്ദർശിച്ചു. ചൊവ്വാഴ്ച രാവിലെയാണ് എൻജിനീയർമാരായ ജമീല, മുനീർ, ഷരീഫ്, സോമൻ എന്നിവർ സ്ഥലം സന്ദർശിച്ചത്.
നാല് മാസമായി ചീക്കോട് കുടിവെള്ള പദ്ധതിയുടെ ജല വിതരണത്തിൽ ഉണ്ടായ വീഴ്ചകളെ തുടർന്ന് കുടിവെള്ളം ലഭിക്കാതെ ഗുണഭോക്താക്കൾ ഏറെ പ്രയാസപ്പെട്ടിരുന്നു. വിഷു, പെരുന്നാൾ ദിവസങ്ങളിൽ മപ്രം തടായി, വെളുപ്പിലാംകുഴി, തെക്കെ മൂല, പനമ്പുറം, വെട്ടുകാട് കോളനി എന്നിവിടങ്ങളിലുള്ളവർ ശുദ്ധജലം ലഭിക്കാതെ ഏറെ പ്രയാസപ്പെടുകയായിരുന്നു. പണം നൽകി വാഹനത്തിൽ വെള്ളം എത്തിക്കേണ്ട അവസ്ഥയിലാണ് ജനങ്ങൾ. ശ്വാശ്വത പരിഹാരങ്ങൾക്ക് നടപടി സ്വീകരിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വാർഡ് അംഗം സുഹ്റ, മുഹമ്മദ് ഹുസൈൻ, സതീശൻ, മുത്തുക്കോയ തങ്ങൾ, ഉസ്മാൻ, റഷീദ് എന്നിവർ സംഘത്തെ അനുഗമിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.