തീവ്രവാദ ചാപ്പ കുത്തുന്നതിൽനിന്ന് സി.പി.എം പിന്തിരിയണം -വെൽഫെയർ പാർട്ടി
text_fieldsമലപ്പുറം: മലപ്പുറത്തെ ജനങ്ങളുടെ പോരാട്ടങ്ങളെയും ഇടപെടലുകളെയും തീവ്രവാദ ചാപ്പ കുത്തി അപരവത്കരിക്കുന്ന നിലപാടിൽനിന്ന് സി.പി.എം പിന്തിരിയണമെന്ന് വെൽഫെയർ പാർട്ടി ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ജനസംഖ്യയിലും ഭൂവിസ്തൃതിയിലും മുന്നിൽ നിൽക്കുന്ന മലപ്പുറത്ത് പുതിയ ജില്ല രൂപവത്കരിച്ച് വികസന വിവേചനം അവസാനിപ്പിക്കാൻ സർക്കാർ തയാറാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ജില്ല പ്രസിഡന്റായി നാസർ കീഴുപറമ്പ്, ജില്ല ജനറൽ സെക്രട്ടറിയായി ഗണേഷ് വടേരി എന്നിവരെ തെരഞ്ഞെടുത്തു. 38 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. തെരഞ്ഞെടുപ്പിന് സംസ്ഥാന പ്രസിഡന്റ് ഹമീദ് വാണിയമ്പലം, സംസ്ഥാന സെക്രട്ടറി എസ്. ഇർഷാദ്, എഫ്.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.