മുഴുവൻ രാഷ്ട്രീയ തടവുകാർക്കും അടിയന്തര ജാമ്യം അനുവദിക്കണം –വെൽഫെയർ പാർട്ടി
text_fieldsമലപ്പുറം: രാജ്യത്തെ മുഴുവൻ രാഷ്ട്രീയതടവുകാർക്കും അടിയന്തര ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് 'ജാമ്യമാണ് നീതി' എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി പ്രവർത്തകർ വീടുകളിൽ പ്രതിഷേധം സംഗമങ്ങൾ സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം ജില്ല പ്രസിഡൻറ് നാസർ കീഴുപറമ്പ് നിർവഹിച്ചു. ഇ.സി. ആയിഷ, കൃഷ്ണൻ കുനിയിൽ, ഗണേഷ് വടേരി, മുനീബ് കാരക്കുന്ന്, അഷ്റഫ് വൈലത്തൂർ, നസീറ ബാനു, ആരിഫ് ചുണ്ടയിൽ, വഹാബ് വെട്ടം, രജിത മഞ്ചേരി, സി.സി. ജാഫർ തുടങ്ങിയ നേതാക്കളും പ്രവർത്തകരും വീടുകളിൽ പ്രതിഷേധിച്ചു.
അങ്ങാടിപ്പുറം: വെൽഫെയർ പാർട്ടി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ മുറ്റം പരിപാടി അങ്ങാടിപ്പുറം പഞ്ചായത്തിലും വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിച്ചു.
പഞ്ചായത്തുതല ഉദ്ഘാടനം പാർട്ടി മങ്കട മണ്ഡലം പ്രസിഡൻറ് ഖാദർ അങ്ങാടിപ്പുറം നിർവഹിച്ചു. വിവിധ ഭാഗങ്ങളിലായി നടന്ന പ്രതിഷേധ മുറ്റത്തിന് പാർട്ടി പഞ്ചായത്ത് പ്രസിഡൻറ് സെയ്താലി വലമ്പൂർ, ജനറൽ സെക്രട്ടറി ശിഹാബ്, വൈസ് പ്രസിഡൻറ് നസീമ, ഫസൽ, ഇബ്രാഹിം, വിമൻ ജസ്റ്റിസ് മൂവ്മെൻറ് ജില്ല കമ്മിറ്റി അംഗം സാബിറ ഉസൈൻ, ഗ്രാമപഞ്ചായത്ത് അംഗം സ്വാലിഹ നൗഷാദ്, മൊയ്തീൻ, ഈസ, നൗഫൽ ബാബു, ജാവിദ്, സക്കീർ ഹുസൈൻ, നൗഷാദ്, അബ്ദുല്ല അരങ്ങത്ത്, ഷാഹിന, മനാഫ് തോട്ടോളി, ഫ്രറ്റേണിറ്റി മങ്കട മണ്ഡലം വൈസ് പ്രസിഡൻറ് നുബ്ല ഷാജി, നജീബുദ്ദീൻ കേലച്ചംതൊടി എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണയിലും വീട്ടുമുറ്റങ്ങളിൽ സമരം നടത്തി. കേരളത്തിൽ ഉടനീളം നടത്തുന്ന പ്രതിഷേധ കാമ്പയിെൻറ ഭാഗമാണ് സമരം. പെരിന്തൽമണ്ണ മുനിസിപ്പൽ തല പ്രതിഷേധം മുനിസിപ്പൽ പ്രസിഡൻറ് പി.ടി. അബൂബക്കർ ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.