വർഗീയതയെ മാനവികത കൊണ്ട് നേരിടുക-എം.ഐ. അബ്ദുൽ അസീസ്
text_fieldsശാന്തപുരം: ഇസ്ലാം പഠിപ്പിക്കുന്നത് വിവേകവും പക്വതയും സാഹോദര്യവുമായതിനാൽ വർഗീയതയെ മാനവികതകൊണ്ട് നേരിടണമെന്നും വംശീയതക്കെതിരിൽ ഇസ്ലാമിക സാഹോദര്യം ഉയർത്തിപ്പിടിക്കണമെന്നും ജമാഅത്തെ ഇസ്ലാമി കേരള അമീറും ശാന്തപുരം മഹല്ല് ഖാദിയുമായ എം.ഐ. അബ്ദുൽ അസീസ് ആഹ്വാനം ചെയ്തു. ശാന്തപുരം മഹല്ല് ഈദ്ഗാഹിൽ പെരുന്നാൾ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഓണം, വിഷു, ക്രിസ്മസ് തുടങ്ങിയ എല്ലാ ആഘോഷങ്ങളും മനുഷ്യരെ അടുപ്പിക്കുന്നവയും സൗഹൃദത്തിലേക്ക് നയിക്കുന്നവയും ആയിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ആഘോഷങ്ങൾ ഭീതിയും വെറുപ്പും സാമുദായിക അകൽച്ചയും ധ്രുവീകരണവും ഉണ്ടാക്കാൻ ഉപയോഗപ്പെടുത്തപ്പെടുന്നുവെന്നത് വേദനാജനകവും ദൗർഭാഗ്യകരവുമാണ്. അതിനാൽ മത-ജാതി- വിശ്വാസ- ദർശനങ്ങൾക്ക് അതീതമായി രാജ്യത്തെ മുഴുവൻ മനുഷ്യരെയും ചേർത്തുപിടിച്ചു മുന്നോട്ടു പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൂറതുൽ ഖമർ ഖുർആൻ മത്സരങ്ങളിൽ വിജയിച്ചവർക്കും ഖുർആർ പൂർണമായി മനഃപാഠമാക്കിയ വിദ്യാർഥിനിക്കുമുള്ള സമ്മാനങ്ങൾ അമീർ വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.