കരുളായി മുക്കത്ത് കാട്ടാന കൃഷി നശിപ്പിച്ചു
text_fieldsകരുളായി: ജനവാസകേന്ദ്രമായ കരുളായി മുക്കത്ത് കാട്ടാനയിറങ്ങി കാർഷിക വിളകൾ നശിപ്പിച്ചു. കരുളായി -ചുള്ളിയോട് പാതയോരത്തെ മുക്കം മദ്റസയുടെ സമീപത്തെ കൃഷിയിടത്തിലാണ് കാട്ടാനയെ ആദ്യം കണ്ടത്. ശബ്ദമുണ്ടാക്കി പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും ആന ആക്രമിക്കാൻ അടുത്തേക്ക് ഓടിവരികയായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. പിന്നീട് കൂടുതൽ ആളുകളെത്തി ഏറെ പണിപ്പെട്ടാണ് കാട്ടാനയെ തുരത്തിയത്. തുടർന്ന് വീടുകളോട് ചേർന്നൊഴുന്ന കരിമ്പുഴയുടെ മധ്യ ഭാഗത്തെത്തിയ ആന അവിടെ ഏറെ നേരം തമ്പടിച്ച ശേഷമാണ് കാട്ടിലേക്ക് മടങ്ങിയത്.
സാധാരണ ഈ പ്രദേശത്ത് കാട്ടാനകൾ എത്താറുണ്ടെങ്കിലും നേരം പുലരുന്നതിന് മുമ്പ് കാട്ടിലേക്ക് മടങ്ങാറുണ്ടായിരുന്നു. തെക്കുംപുറത്ത് സുലൈമാന്റെ വീട്ടുവളപ്പിലെ വാഴ, കാപ്പിൽ അമീറിന്റെ കമുങ്ങ് എന്നിവയാണ് നശിപ്പിച്ചത്. അമീറിന്റെ വീട്ടിലെ കുടിവെള്ള കുഴലുകളും നശിപ്പിച്ചു. മറ്റൊരു കമുക് ഇവരുടെ വീടിന് മുകളിലേക്കാണ് മറിച്ചിട്ടത്. കഴിഞ്ഞ ആഴ്ചയും കാട്ടാന ഇവിടെയെത്തിയിരുന്നു. കരുളായി വനത്തിൽനിന്ന് കരിമ്പുഴ മുറിച്ചുകടന്നാണ് ആനകളെത്തുന്നത്. കാട്ടാന ശല്യം തടയാൻ വനാതിർത്തിയിൽ സൗരോർജ തൂക്കുവേലി സ്ഥാപിക്കുമെന്ന് വനപാലകർ പറയുന്നുണ്ടെങ്കിലും ഇതുവരെ നടപ്പായിട്ടില്ലെന്നും വന്യമൃഗ ശല്യത്തിന് പരിഹാരം കാണണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു.
അപ്പന്‍കാപ്പ് കോളനിയില്‍ നാശം വിതച്ച് ഒറ്റയാന്
എടക്കര: മുണ്ടേരി അപ്പന്‍കാപ്പ് ഗോത്രവര്‍ഗ കോളനിയില്‍ ഒറ്റയാന് വ്യാപക നാശം വിതച്ചു. കോളനിയിലെ സരോജിനി, ദാസന്, ശാന്ത, രവി എന്നിവരുടെ പുരയിടങ്ങളിലാണ് ആന നഷ്ടം വരുത്തിയത്. കഴിഞ്ഞ രാത്രിയാണ് സംഭവം. വീട് നിര്‍മാണത്തിനായി കൂട്ടിവെച്ച പി സാന്‍ഡ് ആന വാരി വിതറി നശിപ്പിച്ചു. രണ്ട് പ്ലാവ്, കമുക്, മോട്ടോറിന് കണക്ഷന് നല്കിയ ഇലക്ട്രിക് വയര്‍ എന്നിവയും നശിച്ചു.
മിക്ക ദിവസങ്ങളിലും കോളനിയില്‍ കാട്ടാനകള്‍ കൃഷി നശിപ്പിക്കാറുണ്ട്. വനം വകുപ്പ് നിര്‍മിച്ച ചുറ്റുമതില്‍ തകര്‍ന്ന ഭാഗങ്ങളിലൂടെയാണ് കാട്ടാനകള്‍ കോളനിയിലേക്ക് എത്തുന്നത്. കോളനിക്ക് ചുറ്റും ഇലക്ട്രിക് വേലിയോ, സോളാര്‍ ഫെന്‍സിങ്ങോ സ്ഥാപിച്ച് ആനശല്യം തടയണമെന്ന് കോളനിക്കാര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ടെങ്കിലും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
ഇതിന് മുമ്പ് വേലായുധന്, ശാരദ, രവി എന്നിവരുടെ കാര്‍ഷിക വിളകള്‍ ആനകള്‍ നശിപ്പിച്ചിരുന്നു. എന്നാല്‍ യാതൊരു നഷ്ടപരിഹാരവും ലഭിച്ചിട്ടില്ല. ആനശല്യം തടയാന്‍ നടപടിയുണ്ടായില്ലെങ്കില്‍ നിലമ്പൂര്‍ ഡി.എഫ്.ഒ ഓഫിസ് ഉപരോധം അടക്കമുള്ള സമരപരിപടികള്‍ ആവിഷ്കരിക്കുമെന്ന് ആദിവാസി ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.