കാട്ടാന വിളയാട്ടം ചോക്കാട്ട് കർഷകർ ദുരിതത്തിൽ
text_fieldsകാളികാവ്: കാട്ടാനകളുടെ വിളയാട്ടംമൂലം ചോക്കാട് മലവാരത്തിെൻറ താഴ്വാരത്തെ കർഷകർ കടുത്ത ദുരിതത്തിൽ.
ഏതാനും ദിവസങ്ങളായി ചോക്കാട് മലവാരത്തിന് താഴ്വാരത്ത് തുടർച്ചയായി കാട്ടാനകൾ കൃഷിയിടങ്ങളിൽ തമ്പടിച്ചിരിക്കുകയാണ്. രാത്രി വനത്തിൽനിന്ന് കൂട്ടത്തോടെ എത്തുന്ന കാട്ടാനക്കൂട്ടം പുലരുവോളം കൃഷിഭൂമിയിൽ കഴിച്ചുകൂടുകയാണ്. പെടയന്താൾ വീട്ടിക്കടവ് പ്രദേശത്ത് നിരവധി വാഴ, കമുക്, റബർ തുടങ്ങിയവ നശിപ്പിച്ചു. നൂറുകണക്കിന് വാഴകളാണ് ഒറ്റ രാത്രികൊണ്ട് നശിപ്പിച്ചത്.
തടിയൻ അബു, കൂത്രാടൻ ഫൈസൽ, തടിയൻ ഉമ്മർ, തടിയൻ ഹംസ തുടങ്ങിയവരുടെ കൃഷിയിടങ്ങളിലാണ് കാട്ടാനകൾ വിളയാടിയത്. കൊട്ടൻ ചോക്കാടൻ, നെല്ലിക്കര മലവാരങ്ങളിൽനിന്നാണ് കാട്ടാനകൾ കൂട്ടത്തോടെ എത്തുന്നത്. ചോക്കാട് 40 സെൻറ് കോളനിക്ക് സംരക്ഷണം നൽകുന്നതിനുകൂടി സ്ഥാപിച്ച ആനമതിൽ തകർത്താണ് ആനകൾ ഈ പ്രദേശങ്ങളിലേക്ക് എത്തുന്നത്.
കഴിഞ്ഞദിവസം കുറിഞ്ഞിയമ്പലം പ്രദേശത്തും കാട്ടാനകൾ എത്തി വൻതോതിൽ കൃഷി നശിപ്പിച്ചിരുന്നു. ഇത്തവണ വേനൽക്കാലത്തിന് മുമ്പേ കാട്ടാനകൾ ജനവാസകേന്ദ്രങ്ങളിലേക്ക് എത്തുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.