കണ്ണീർ പൊഴിച്ച് അവർ കളം വിട്ടു; 21 കായികാധ്യാപകർക്ക് യാത്രയയപ്പ്
text_fieldsമലപ്പുറം: ജില്ലയിൽനിന്ന് വിരമിക്കുന്ന 21 കായികാധ്യാപകർക്ക് സംയുക്ത കായികാധ്യാപക സംഘടന ജില്ല സമ്മേളനത്തോടനുബന്ധിച്ച് യാത്രയയപ്പ് നൽകി. ഇതാദ്യമായാണ് ഇത്രയേറെ അധ്യാപകർ ഒരേവർഷം വിരമിക്കുന്നത്.
യാത്രയയപ്പിനോടനുബന്ധിച്ച് നടത്തിയ ഫുട്ബാൾ ടൂർണമെൻറിനുശേഷം അധ്യാപകരിൽ പലരും വിതുമ്പിക്കൊണ്ടാണ് തങ്ങളുടെ അവസാന മത്സരം പൂർത്തിയാക്കി കളിക്കളം വിട്ടത്. കോട്ടപ്പടി മൈതാനിയിൽ സംഘടിപ്പിച്ച ഫുട്ബാൾ ചാമ്പ്യൻഷിപ് ഫുട്ബാൾ താരം അനസ് എടത്തൊടിക ഉദ്ഘാടനം ചെയ്തു.
ഫൈനലിൽ മലപ്പുറം വിദ്യാഭ്യാസ ജില്ലയും തിരൂരങ്ങാടിയും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. എം.എസ്.പി കമാൻഡൻറ് യു. അബ്ദുൽ കരീം സമ്മാനദാനം നിർവഹിച്ചു.
കാലിക്കറ്റ് യൂനിവേഴ്സിറ്റി കായിക വിദ്യാഭ്യാസ വിഭാഗം മേധാവി ഡോ. സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തോടനുബസിച്ച് തയാറാക്കിയ മാഗസിൻ സംയുക്ത കായിക അധ്യാപക സംഘടന സംസ്ഥാന ജനറൽ സെക്രട്ടറി എ. മുസ്തഫ അത്ലറ്റിക് പരിശീലകൻ ടോമി ചെറിയാന് നൽകി പ്രകാശനം ചെയ്തു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് കെ. മുഹമ്മദ് ഷാജഹാൻ, ഡോക്ടറേറ്റ് നേടിയ മുഹമ്മദ് ഷറഫുദ്ദീൻ റസ്വി, ഫുട്ബാൾ പരിശീലകൻ ബിനോയ് സി. ജെയിംസ്, ഖോ-ഖോ ഇൻറർനാഷനൽ റഫറിമാരായ കെ. ബൈജു, കെ.ടി. സജിത്ത് എന്നിവരെയും ആദരിച്ചു. ചെയർമാൻ എം. മുനീർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ കൺവീനർ സജാത് സാഹിർ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ കെ. മുഹമ്മദ് ഷാജഹാൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.