കോടതികളിലുള്ള കേസുകളില്‍ ഇടപെടുന്നതിന് പരിമിതി -വനിത കമീഷൻ
text_fieldsമലപ്പുറം: കോടതിയില്‍ നിലവിലുള്ള കേസുകള്‍ പരിഹാരത്തിനായി വനിത കമീഷനിലേക്ക് വരുന്ന പ്രവണത കൂടിവരുകയാണെന്ന് കമീഷന് അംഗം ഇ.എം. രാധ. കോടതികളിലുള്ള കേസുകളില്‍ കമീഷന് ഇടപെടുന്നതിന് പരിമിതികളുണ്ട്.
ഇക്കാര്യം മറച്ച് പിടിച്ച് പല പരാതിക്കാരും കമീഷനെ സമീപിക്കുന്ന പ്രവണതയുണ്ട്. പരാതി പരിശോധിച്ചുവരുമ്പോഴാണ് കോടതിയുടെ പരിഗണനയിലുള്ളതാണെന്ന് ബോധ്യപ്പെടുക. ഇക്കാര്യം പരാതിക്കാരും ബന്ധപ്പെട്ടവരും കൃത്യമായി മനസ്സിലാക്കി പരാതി നല്കുകയാണെങ്കില് കമീഷൻ ഇടപെടല്‍ കൂടുതല്‍ ഉപകാരപ്രദമാകുമെന്ന് അവര്‍ അറിയിച്ചു. സ്വത്ത് തര്‍ക്കങ്ങള്‍ സംബന്ധിച്ചും സത്രീധനം സംബന്ധിച്ചും ഇപ്പോഴും പരാതി ഉയരുന്നുണ്ട്. വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുമെന്ന വാര്‍ത്തകള്‍ വന്നതോടെ പലരും സ്ത്രീകള്‍ക്ക് 18 വയസ്സ് പൂര്‍ത്തിയായാല്‍ വിവാഹം കഴിപ്പിക്കുന്ന സാഹചര്യം കമീഷന്റെ ശ്രദ്ധയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും സ്ത്രീകള്‍ക്ക് പഠിക്കാനും തൊഴിലിനും അവസരം നല്‍കുകയാണ് വേണ്ടതെന്നും അവര്‍ വ്യക്തമാക്കി. സ്ത്രീകളുടെ അവകാശബോധവും ഉയര്‍ന്ന പ്രതികരണ ശേഷിയും കാരണമാണ് കമീഷന് മുന്നിലെത്തുന്ന പരാതികളുടെ എണ്ണം കൂടുന്നതെന്നും അവർ പറഞ്ഞു. ജില്ല പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന സിറ്റിങ്ങില്‍ 55 പരാതികള്‍ സ്വീകരിച്ചു.
16 പരാതികള്‍ തീർപ്പാക്കി. ആറ് കേസുകളില്‍ പൊലീസ് റിപ്പോര്‍ട്ട് തേടി. 33 കേസുകള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി. ഫെബ്രുവരിയില്‍ ജില്ലയില്‍ രണ്ട് സിറ്റിങ് നടത്തും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.