Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപെ​ൺ​പെ​രു​മ​യു​ടെ...

പെ​ൺ​പെ​രു​മ​യു​ടെ കാ​ഹ​ളം

text_fields
bookmark_border
പെ​ൺ​പെ​രു​മ​യു​ടെ കാ​ഹ​ളം
cancel
camera_alt

എ​ഫ്.​എ​സ്.​ഇ.​ടി.​ഒ പ്ര​ഭാ​ഷ​ണം സാ​മൂ​ഹിക​പ്ര​വ​ർ​ത്ത​ക സോ​ണി​യ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

പെ​ൺ​മ​യു​ടെ ആ​ഘോ​ഷ​മാ​യി നാ​ടെ​ങ്ങും വ​നി​ത​ദി​നം ആ​ച​രി​ച്ചു. ജീ​വി​ത​ത്തി​ലെ, വീ​ട​ക​ങ്ങ​ളി​ലെ ‘മ​ൾ​ട്ടി​ടാ​സ്ക​ർ​’മാ​ർ​ക്ക് ആ​ദ​ര​മേ​കാ​ൻ സം​ഘ​ട​ന​ക​ളും കൂ​ട്ടാ​യ്മ​ക​ളും പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. പെ​ൺ​കൂ​ട്ടാ​യ്മ​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലും ആ​ഘോ​ഷ​ങ്ങ​ൾ ന​ട​ന്നു.

കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റം റ​ണ്ണേ​ഴ്സ് ക്ല​ബു​മാ​യി സ​ഹ​ക​രി​ച്ച് മ​ല​പ്പു​റ​ത്ത് ന​ട​ത്തി​യ വ​നി​ത കൂ​ട്ട​യോ​ട്ടം

മ​ല​പ്പു​റം: കേ​ന്ദ്ര നൈ​പു​ണ്യ വി​ക​സ​ന മ​ന്ത്രാ​ല​യ​വും ജ​ൻ​ശി​ക്ഷ​ൺ സ​ൻ​സ്ഥാ​നും ന​ട​ത്തി​യ വ​നി​ത ദി​നാ​ച​ര​ണം പി.​വി. അ​ബ്ദു​ൽ വ​ഹാ​ബ് എം.​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ന​ബാ​ർ​ഡ് പി​ന്തു​ണ​യോ​ടെ ന​ട​ത്തി​യ ഉ​ണ​ർ​വ് പ്ര​ദ​ർ​ശ​നം പി. ​ഉ​ബൈ​ദു​ല്ല എം.​എ​ൽ.​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ.​എ​സ്.​എ​സി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി സം​രം​ഭം തു​ട​ങ്ങി​യ​വ​രു​ടെ ഉ​ൽ​പ​ന്ന​ങ്ങളാണ് പ്ര​ദ​ർ​ശ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. എ​ൻ.​ജി.​ഒ കോ​ൺ​ഫെ​ഡ​റേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് 500 വ​നി​ത​ക​ൾ​ക്ക് ത​യ്യ​ൽ മെ​ഷീ​ൻ വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി ജി​ല്ല ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് നി​ർ​വ​ഹി​ച്ചു. സ​ർ​ട്ട​ിഫി​ക്ക​റ്റ് വി​ത​ര​ണം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മു​ജീ​ബ് കാ​ടേ​രി നി​ർ​വ​ഹി​ച്ചു. ന​ബാ​ർ​ഡ് ഡി​സ്ട്രി​ക്ട് ഡ​വ​ല​പ്മെൻറ് മാ​നേ​ജ​ർ എ. ​മു​ഹ​മ്മ​ദ് റി​യാ​സ് സം​രം​ഭ​ക​രെ ആ​ദ​രി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​കെ. റ​ഫീ​ഖ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തീ​ക​രി​ച്ച് സം​രം​ഭം ആ​രം​ഭി​ച്ച 500 വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്നാ​യി 2500 വ​നി​ത​ക​ൾ പ​ങ്കെ​ടു​ത്തു.

പെ​രി​ന്ത​ൽ​മ​ണ്ണ ഐ.​എം.​എ വ​നി​ത വി​ഭാ​ഗം സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം വാ​ൾ​ട്ട് ഡി​സ്നി ക​മ്പ​നി എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ് അ​മൃ​ത നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

മ​ല​പ്പു​റം: കേ​ര​ള സ്റ്റേ​റ്റ് സ​ര്‍വി​സ് പെ​ന്‍ഷ​നേ​ഴ്‌​സ് യൂ​നി​യ​ന്‍ മ​ല​പ്പു​റം ടൗ​ണ്‍, ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ളു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ വ​നി​ത ദി​നം ആ​ച​രി​ച്ചു. കെ.​എ​സ്.​ടി.​എ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​കെ. ഗീ​ത ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​എ​സ്.​എ​സ്.​പി.​യു മ​ല​പ്പു​റം ടൗ​ണ്‍ പ്ര​സി​ഡ​ന്റ് കെ.​പി. പാ​ര്‍വ്വ​തി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ടൗ​ണ്‍ വ​നി​ത ക​ണ്‍വീ​ന​ര്‍ കെ. ​ശാ​ന്ത​കു​മാ​രി സ്വാ​ഗ​ത​വും വ​നി​ത സ​ബ് ക​മ്മി​റ്റി ക​ണ്‍വീ​ന​ര്‍ കെ.​പി. ത​ങ്ക​മ്മു ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​പ്പു​റം: ജോ​യ​ന്റ് കൗ​ൺ​സി​ൽ വ​നി​ത ക​മ്മി​റ്റി ആ​ഭി​മു​ഖ്യ​ത്തി​ൽ ‘എ​ല്ലാ​യി​ട​വും എ​ല്ലാ​വ​ർ​ക്കും’ എ​ന്ന മു​ദ്രാ​വാ​ക്യം ഉ​യ​ർ​ത്തി മ​ല​പ്പു​റം സി​വി​ൽ സ്റ്റേ​ഷ​നി​ലെ വ​ർ​ഷ​വാ​ഹി​നി ഉ​ദ്യാ​ന​ത്തി​ൽ മ​ദ​ർ ഇ​ന്ത്യ കോ​ൺ​ക്ലേ​വ് സം​ഘ​ടി​പ്പി​ച്ചു. സ​മീ​റ ഇ​ള​യി​ട​ത്ത് കോ​ൺ​ക്ലേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു

മ​ല​പ്പു​റം: എ​ഫ്.​എ​സ്.​ഇ.​ടി.​ഒ നേ​തൃ​ത്വ​ത്തി​ൽ പ്ര​ഭാ​ഷ​ണം സം​ഘ​ടി​പ്പി​ച്ചു. മ​ല​പ്പു​റം എ​ൻ.​ജി.​ഒ.​യൂ​നി​യ​ൻ ഹാ​ളി​ൽ ന​ട​ന്ന പ്ര​ഭാ​ഷ​ണം സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക സോ​ണി​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​നി​ത സ​ബ്ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​അ​നൂ​പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ല സെ​ക്ര​ട്ട​റി കെ. ​വി​ജ​യ​കു​മാ​ർ സ്വാ​ഗ​ത​വും വ​നി​ത സ​ബ്കമ്മി​റ്റി ക​ൺ​വീ​ന​ർ വി.​പി. സി​നി ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​പ്പു​റം: ബി.​എം.​എ​സ് ജി​ല്ല ക​മ്മി​റ്റി വ​നി​ത സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. കാ​ന​റ ബാ​ങ്ക് താ​നൂ​ര്‍ ബ്രാ​ഞ്ച് മാ​നേ​ജ​ര്‍ എം.​എ​ല്‍. ആ​തി​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ബി.​എം.​എ​സ് ജി​ല്ല ജോ​യ​ന്റ് സെ​ക്ര​ട്ട​റി എം. ​സ്മി​ത ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ങ്ക​ട: കെ.​എ​സ്.​എ​സ്.​പി.​യു മ​ങ്ക​ട, അ​ങ്ങാ​ടി​പ്പു​റം ബ്ലോ​ക്ക് ക​മ്മി​റ്റി​ക​ൾൽ വ​നി​ത ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. സം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​യും അ​ധ്യാ​പി​ക​യു​മാ​യ മ​ഞ്ജു​ഷ പോ​ർ​ക്കു​ള​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ങ്ക​ട ബ്ലോ​ക്ക് വ​നി​ത ക​ൺ​വീ​ന​ർ പി. ​ഉ​ഷാ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​യ്സി, റ​ഹീ​മ ബീ​ഗം, എം. ​ഗ​ണ​പ​തി, എ​ൻ. സ്മി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു. പി. ​അം​ബി​ക സ്വാ​ഗ​ത​വും കെ. ​ല​ത ന​ന്ദി​യും പ​റ​ഞ്ഞു.

മ​ല​പ്പു​റം: കേ​ര​ള പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല ക​മ്മി​റ്റി മ​ല​പ്പു​റം റ​ണ്ണേ​ഴ്സ് ക്ല​ബ്ബു​മാ​യി സ​ഹ​ക​രി​ച്ച് വ​നി​ത കൂ​ട്ട​യോ​ട്ടം ന​ട​ത്തി. പ​രി​പാ​ടി​യു​ടെ ഫ്ലാ​ഗ് ഓ​ഫ് ക​ല​ക്ട​ർ വി.​ആ​ർ. വി​നോ​ദ് നി​ർ​വ​ഹി​ച്ചു. ക്ല​ബ്ബ് പ്ര​സി​ഡ​ന്റ് നൗ​ഷാ​ദ് വ​ട​ക്ക​ൻ, സെ​ക്ര​ട്ട​റി അ​ലി മീ​നാ​ർ​ക്കു​ഴി, ട്ര​ഷ​റ​ർ കെ.​പി. ജ​യേ​ഷ്, പൊ​ലീ​സ് അ​സോ​സി​യേ​ഷ​ൻ ജി​ല്ല പ്ര​സി​ഡ​ന്റ് ശ​ര​ത് നാ​ഥ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ല​പ്പു​റം: വി​മ​ൻ ഇ​ന്ത്യ മൂ​വ്മെ​ന്റ് ജി​ല്ല ക​മ്മി​റ്റി പെ​ൺ കൂ​ട്ടാ​യ്മ സം​ഘ​ടി​പ്പി​ച്ചു. സം​സ്ഥാ​ന സ​മി​തി അം​ഗം സ​ൽ​മ സ്വാ​ലി​ഹ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല പ്ര​സി​ഡ​ന്റ് ലൈ​ല ഷം​സു​ദ്ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ ഐ.​എം.​എ വ​നി​ത വി​ഭാ​ഗം സം​രം​ഭ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​നം ന​ട​ത്തി. വി​വി​ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ സ്റ്റാ​ളു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു. പ​രി​സ്ഥി​തി സൗ​ഹൃ​ദ സം​രം​ഭ​ക​ത്വം എ​ന്ന ത​ല​ക്കെ​ട്ടി​ലാ​യി​രു​ന്നു പ്ര​ദ​ർ​ശ​നം. സ​മൂ​ഹ​ത്തി​ൽ വി​വി​ധ രീ​തി​യി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യ വ​നി​ത​ക​ളെ ആ​ദ​രി​ച്ചു. വാ​ൾ​ട്ട് ഡി​സ്നി ക​മ്പ​നി എ​ന്റ​ർ​ടൈ​ൻ​മെ​ന്റ് വി​ഭാ​ഗം വൈ​സ് പ്ര​സി​ഡ​ന്റ് അ​മൃ​ത നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ഥാ​കൃ​ത്ത് ഷ​ബാ​ന ബീ​ഗം, സം​രം​ഭ​ക സ​ബി​ത സ​ലീം, സ്വ​ന്ത​മാ​യി നാ​ലേ​ക്ക​റോ​ളം ജൈ​വ നെ​ൽ​കൃ​ഷി ന​ട​ത്തു​ന്ന ബി​ജു​ല ബാ​ല​ൻ, വ​നി​ത ഓ​ട്ടോ ഡ്രൈ​വ​ർ അ​നി​ത, പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രി പാ​ർ​വ​തി എ​ന്നി​വ​രെ​യാ​ണ് ആ​ദ​രി​ച്ച​ത്. പെ​രി​ന്ത​ൽ​മ​ണ്ണ ഐ.​എം.​എ വ​നി​ത വി​ഭാ​ഗം അ​ധ്യ​ക്ഷ ഡോ.​നി​ഷ മോ​ഹ​ൻ, സെ​ക്ര​ട്ട​റി ശ​ല​ണ്യ ര​ത്നാ​ക​ര​ൻ, ഡോ.​വി.​യു. സീ​തി, ഡോ.​ജ്ഞാ​ന​ദാ​സ്, ഡോ. ​ഷാ​ജി അ​ബ്ദു​ൽ ഗ​ഫൂ​ർ, ഡോ.​കെ.​ബി. ജ​ലീ​ൽ, ഡോ.​കൊ​ച്ചു എ​സ്. മ​ണി, ഡോ. ​ഹേ​മ ശ​ശി​ധ​ര​ൻ, ഡോ. ​സൗ​മ്യ സ​ത്യ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പെ​രി​ന്ത​ൽ​മ​ണ്ണ: മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ വ​നി​ത വി​ങ്ങി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ്ത്രീ​ക​ൾ​ക്ക് ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി. സ്ത്രീ​ക​ളി​ലെ ജീ​വി​ത​ശൈ​ലീ​രോ​ഗ​ങ്ങ​ൾ, മാ​ന​സി​ക പി​രി​മു​റു​ക്കം, വി​വി​ധ​ത​രം അ​ർ​ബു​ദ​രോ​ഗ​ങ്ങ​ൾ എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ ഡോ. ​ജി​ൻ​സ​ൺ പോ​ൾ, ഡോ. ​ആ​സ്യ മു​സ്ത​ഫ, ഡോ. ​രാ​ഹു​ൽ ടി. ​ശ​ങ്ക​ർ എ​ന്നി​വ​ർ ക്ലാ​സി​ന് നേ​തൃ​ത്വം ന​ൽ​കി. മ​ർ​ച്ച​ന്റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്റ് പി.​ടി.​എ​സ്. മു​സ്സു ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. വ​നി​ത വി​ഭാ​ഗം ജി​ല്ല പ്ര​സി​ഡ​ന്റ് ജ​മീ​ല ഈ​സു​ദീ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മ​ല​പ്പു​റം: കാ​റ്റ​റി​ങ് മേ​ഖ​ല​യി​ൽ വി​ജ​യം കൈ​വ​രി​ച്ച പ്ര​മീ​ള​ക്ക് കെ.​പി.​എ​സ്.​ടി.​എ ജി​ല്ല ക​മ്മി​റ്റി ആ​ദ​ര​വ് ന​ൽ​കി. പ​രി​പാ​ടി ജി​ല്ല പ്ര​സി​ഡ​ന്റ് കെ.​വി. മ​നോ​ജ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:CelebrationsMalappuramWomens Day 2024
News Summary - Womens Day Celebrations in Malappuram
Next Story