കോർപറേറ്റ് ശക്തികൾക്കെതിരെ തൊഴിലാളി ഐക്യം ശക്തിപ്പെടുത്തണം -സി.ഐ.ടി.യു
text_fieldsപെരിന്തൽമണ്ണ: സംഘ്പരിവാർ ഭരണകാലത്ത് കോർപറേറ്റ് ശക്തികൾ കരുത്താർജിക്കുന്നതിനിടയിൽ വിവിധ മേഖലകളിലെ തൊഴിലാളി ഐക്യം ശക്തിപ്പെടുത്തി പ്രതിരോധം തീർക്കണമെന്ന സന്ദേശം പകർന്ന് സി.ഐ.ടി.യു ജില്ല സമ്മേളനത്തിന് ബഹുജന റാലിയോടെ സമാപനം. അങ്ങാടിപ്പുറം ഓരാടംപാലം സഹറ ഓഡിറ്റോറിയത്തിൽ പ്രതിനിധി സമ്മേളനത്തിൽ 35 പേർ ചർച്ചയിൽ പങ്കെടുത്തു. സംസ്ഥാന സെക്രട്ടറി കെ.പി. സഹദേവൻ സംസാരിച്ചു.
ക്രഡൻഷ്യൽ കമ്മിറ്റി റിപ്പോർട്ട് കൺവീനർ വി.പി. സോമസുന്ദരൻ അവതരിപ്പിച്ചു. 25 ഭാരവാഹികളടക്കം 80 അംഗ ജില്ല കമ്മിറ്റിയെയും തെരഞ്ഞെടുത്തു. വി. ശശികുമാർ (പ്രസി), വി.പി. സക്കറിയ (ജന.സെക്ര) എന്നിവരെ വീണ്ടും ഭാരവാഹികളായി തെരഞ്ഞെടുത്തു. ഇ.എൻ. ജിതേന്ദ്രനാണ് ട്രഷറർ. ജോർജ് കെ. ആന്റണി, കെ. രാമദാസ്, വി.പി. അനിൽ, വി.പി. സോമസുന്ദരൻ, എ.കെ. വേലായുധൻ, എം. മോഹൻദാസ്, പി.എം. വഹീദ, കെ.പി. വിജയ, എ.ആർ. വേലു, പി. രാധാകൃഷ്ണൻ, വി.പി. മുഹമ്മദ്കുട്ടി (വൈസ് പ്രസി), പി. പത്മജ, അഡ്വ. കെ.ഫിറോസ് ബാബു, ടി. കബീർ, എം. ബാപ്പുട്ടി, എം.എം. മുസ്തഫ, എം.പി. സലീം, ഷൈലജ മണികണ്ഠൻ, പി.ടി. രജിത, അഡ്വ. എം.ബി. ഫൈസൽ, എം. വിശ്വനാഥൻ, അഡ്വ. യു. സൈനുദ്ദീൻ (സെക്ര).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.