ഇന്ന് ലോക ജന്തുക്ഷേമ ദിനം: ശ്രീജേഷ് പന്താവൂർ, മിണ്ടാപ്രാണികളുടെ രക്ഷകൻ
text_fieldsമലപ്പുറം: തെരുവിൽ കഴിയുന്ന മിണ്ടാപ്രാണികളുടെ ക്ഷേമത്തിനായി സ്വജീവിതം ഉഴിഞ്ഞുവെച്ചിരിക്കുകയാണ് ശ്രീജേഷ് പന്താവൂർ. 2015ൽ ഓട്ടോ ഡ്രൈവറായി ജോലി ചെയ്യുേമ്പാഴാണ് ശ്രീജേഷിെൻറ സമീപത്തേക്ക് ഒരു നായ്ക്കുട്ടി വേച്ച് വേച്ച് എത്തിയത്. ബസിടിച്ച് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ നിലയിലായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് ഈ നായ്ക്ക് ഭക്ഷണം നൽകിയതാവാം തെൻറ അടുത്തേക്ക് വരാൻ കാരണമെന്ന് ശ്രീജേഷ് പറയുന്നു.
വീട്ടിലും തുടർന്ന് മൃഗാശുപത്രിയിലും കൊണ്ടുപോയി ചികിത്സിച്ചു. ദിവസങ്ങൾക്കകം ആരോഗ്യം വീണ്ടെടുത്ത നായ്ക്കുട്ടിക്ക് കറുമ്പി എന്ന പേര് നൽകി. വീട്ടിലും നാട്ടിലും കറുമ്പി സഹചാരിയായി. ഇതാണ് തെൻറ ജന്തുക്ഷേമ പ്രവർത്തനത്തിെൻറ തുടക്കമെന്ന് 36കാരനായ ശ്രീജേഷ് പറയുന്നു.
പിന്നീട് 200ഓളം തെരുവ് നായ്ക്കളെയാണ് സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് രക്ഷിച്ചത്. കഷ്ടത അനുഭവിച്ച നിരവധി മിണ്ടാപ്രാണികളെ ശുശ്രൂഷിച്ച് ജീവിതത്തിലേക്ക് മടക്കികൊണ്ടുവരാൻ സാധിച്ചു. പാമ്പ്, മയിൽ, വെരുക്, പൂച്ച തുടങ്ങിയ ജീവികളെയും രക്ഷപ്പെടുത്തി. ഇത്തവണ മൃഗ സംരക്ഷണ വകുപ്പിെൻറ മലപ്പുറം ജില്ലയിലെ മികച്ച ജന്തുക്ഷേമ പ്രവർത്തനത്തിനുള്ള പുരസ്കാരവും തേടിയെത്തി.
യു.എ.ഇ, ഒമാൻ എന്നിവിടങ്ങളിൽ ജോലിചെയ്ത ശ്രീജേഷ് ആറുവർഷം മുമ്പ് പ്രവാസജീവിതം മതിയാക്കി നാട്ടിൽ ഓട്ടോ ഡ്രൈവറായി. ഇപ്പോൾ ഇലക്ട്രീഷ്യനാണ്. തെരുവുനായ്ക്കളുടെ ജനസംഖ്യ നിയന്ത്രിക്കുന്നതിന് അനിമൽ ബർത്ത് കൺേട്രാൾ (എ.ബി.സി) പദ്ധതി കാര്യക്ഷമമായി നടപ്പാക്കണമെന്നും നാടൻ നായ്ക്കളെ ദത്തെടുക്കാൻ വീട്ടുകാർ താൽപര്യപ്പെടണമെന്നും ഇദ്ദേഹം പറയുന്നു. ഇതുവരെ 150ഓളം തെരുവ് നായ്ക്കളെ ദത്തുനൽകി. എടപ്പാൾ പന്താവൂർ ചെറുപറമ്പിൽ വാസുവിെൻറയും ശാന്തയുടെയും മകനാണ്. ഭാര്യ: വിമ്യ. മകൾ: ആരാധന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.