ലോകകപ്പ്: അമൂല്യ സർട്ടിഫിക്കറ്റ് നേടിയ സന്തോഷത്തിൽ മിൻഹ
text_fieldsരാമപുരം: മിൻഹക്കിത് അമൂല്യ നേട്ടത്തിന്റെ സന്തോഷം. ഖത്തർ ലോകകപ്പിൽ 20,000 വളന്റിയർമാരിലൊരാളായി പങ്കെടുക്കാനും ഖത്തർ അമീറും ഫിഫ പ്രസിഡന്റും ഒപ്പുവെച്ച സർട്ടിഫിക്കറ്റ് സ്വീകരിക്കാനും സാധിച്ച സന്തോഷത്തിലാണിവർ. രാമപുരം ബ്ലോക്ക് പടിയിലെ കരുവള്ളി പാത്തിക്കൽ അനീസുദ്ദീന്റെയും (ഖത്തർ) മക്കരപ്പറമ്പ് പുണർപ്പ യു.പി സ്കൂൾ അധ്യാപിക മെഹർബാനുവിന്റെയും മകളാണ് മിൻഹ.
സ്പോർട്സിൽ ചെറുപ്പം മുതൽ തൽപരയായിരുന്നു. പ്ലസ് ടുവിന് പഠിക്കുമ്പോഴാണ് ലോകകപ്പ് വളന്റിയർ പരിശീലനത്തിന് അപേക്ഷ നൽകിയത്. 20,000 വളന്റിയർമാരിൽ ഒരംഗമായി. ഒരിക്കലും മറക്കാനാവാത്ത അനുഭവമായിരുന്നെന്ന് മിൻഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.