യക്കൂദു മഹ്ദൻ ഫരീദ്, അസ്ലുൽ ഫന്നി മെസ്സി... കളിയാരവം തീർത്ത് ഹുദാ ആഷിഫയുടെ അറബിക് കമൻററി
text_fieldsകൊണ്ടോട്ടി: 'ഹുവ ദർബുന്നദ....ഹുവ സിഹാമുൽ ഹദാ, ജൗഹറത്ത യാ നാസ്.... യക്കൂദു മഹ്ദൻ ഫരീദ്, അസ്ലുൽ ഫന്നി മെസ്സി...' (ഏ മാലോകരേ, അവൻ ഒറ്റക്ക് പട നയിക്കുന്ന ലോഹക്കട്ടയാണ്, യഥാർഥ കാൽപന്തുകല എന്നത് മെസ്സിതന്നെയാണ്). കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് പത്താം ക്ലാസ് വിദ്യാർഥി ഹുദാ ആഷിഫയുടെ വൈറലായ ഫുട്ബാൾ കമൻററിയാണിത്.
അർജൻറീനയുടെ പടക്കുതിര ഗോളടിക്കുമ്പോൾ ഹുദയുടെ കമൻററിയും കത്തിക്കയറി. യൂറോ കപ്പും കോപ അമേരിക്കയും കളിയാരവം തീർക്കുമ്പോൾ കൊട്ടുക്കര പി.പി.എം.എച്ച്.എസ്.എസ് സ്കൂൾ ഓഫ് സ്പോർട്സ് വിദ്യാർഥികൾക്കായി സംഘടിപ്പിച്ച ഫുട്ബാൾ കമൻററി ചലഞ്ചിലേക്കായി തയാറാക്കിയ ഹുദയുടെ അറബിക് കമൻററിയാണ് സമൂഹ മാധ്യമത്തിൽ തരംഗമായത്.
ഇഷ്ടമുള്ള കളിയുടെ 30 സെക്കൻഡ് കമൻററിയുടെ വിഡിയോ തയാറാക്കി നൽകാനായിരുന്നു അധ്യാപകർ നിർദേശിച്ചത്. ഇതനുസരിച്ച് തയാറാക്കിയ കമൻററിയാണ് അവതരണം കൊണ്ട് ശ്രദ്ധേയമായത്. സംസ്ഥാന കലോത്സവത്തിലടക്കം പങ്കെടുത്തിട്ടുള്ള ഹുദാ ആഷിഫ തോട്ടശ്ശേരിയറ സ്വദേശി കെ.സി യാസീൻ അഷ്റഫിെൻറ മകളാണ്.
അറബിക്, ഇംഗ്ലീഷ്, മലയാളം, സ്പാനിഷ് എന്നീ ഭാഷകളിലായാണ് സ്കൂൾ കമൻററി ചലഞ്ച് സംഘടിപ്പിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.