വണ്ടൂരിൽ യുവ സ്ഥാനാർഥിയെ കളത്തിലിറക്കി എൽ.ഡി.എഫ്; പ്രചാരണത്തിന് തുടക്കമിട്ട് മിഥുന
text_fieldsവണ്ടൂർ (മലപ്പുറം): യുവതയുടെ ചുറുചുറുക്കിലൂടെ ഇത്തവണ മണ്ഡലം പിടിക്കാനാവുമെന്ന എൽ.ഡി.എഫ് പ്രതീക്ഷയിൽ വണ്ടൂരിലെ സ്ഥാനാർഥി പി. മിഥുനയുടെ പ്രചാരണത്തിന് തുടക്കം. ലീഗില്‍ നിന്ന് രാജിവെച്ച വനിതയെ സംവരണ മണ്ഡലത്തിൽ മത്സരിപ്പിക്കാന്‍ തീരുമാനിച്ചതിലൂടെ യു.ഡി.എഫിെൻറ കോട്ട പിടിച്ചെടുക്കുകയെന്നതില് കുറഞ്ഞതൊന്നും ഇടതുപക്ഷം ആഗ്രഹിക്കുന്നില്ല.
2015ൽ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡൻറ് എന്ന ഖ്യാതി നേടിയിട്ടുണ്ട് പി. മിഥുന. അന്ന് അവർ മുസ്ലിം ലീഗ് ജനപ്രതിനിധിയായിരുന്നു. പിന്നീട് സി.പി.എമ്മിലേക്ക് മാറിയ മിഥുനയെ ജില്ലയിൽ കോൺഗ്രസ് ജയിച്ച ഏക മണ്ഡലം പിടിക്കാനാണ് ഇറക്കിയിരിക്കുന്നത്.
മന്ത്രിയായും എം.എല്‍.എയായും ദീര്‍ഘകാലം രംഗത്തുള്ള എ.പി. അനില്‍കുമാര്‍ തന്നെയാണ് യു.ഡി.എഫിനായി ഇത്തവണയും മത്സരത്തിനിറങ്ങുന്നത്. സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നതോടെ മിഥുന തിരുവാലി പഞ്ചായത്തിലെ വിവിധ കേന്ദ്രങ്ങളിലെത്തി പ്രചാരണം ആരംഭിച്ചു. തിരുവാലി പത്തിരിയാലിൽ വോട്ടഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.