തരിശുഭൂമിയെ പച്ചപുതപ്പിച്ച് യുവകർഷകർ
text_fieldsകരേക്കാട്: തരിശു ഭൂമിയിൽ പൊന്നുവിളയിച്ച് യുവ കർഷകൻ. കരേക്കാട് മജീദ് കുണ്ടിൽ പുതുവള്ളി ഹസ്സൻകുട്ടിയാണ് (34) കൃഷിയിൽ പുതു പരീക്ഷണവുമായി രംഗത്ത് വന്നത്. വർഷങ്ങളായി തരിശിട്ട ഭൂമിയിൽ ആവശ്യത്തിന് വെള്ളം ലഭിക്കാത്തതിനാൽ പൊടി കൃഷിയായാണ് വാഴ വെച്ചത്.
അപ്രതീക്ഷിതമായി പെയ്ത വേനൽ മഴയിൽ വെള്ളം ലഭിച്ചതോടെ പയർ, വെണ്ട, തണ്ണി മത്തൻ, ചുരങ്ങ, ചീര, വെണ്ട, കക്കിരി തുടങ്ങി വിവിധ തരം പച്ചക്കറി കൃഷി ആരംഭിക്കുകയും ചെയ്തു. വീടിെൻറ ടെറസിന് മുകളിൽ പെയ്ത മഴ വെള്ളം ടാങ്കുകളിൽ സംഭരിച്ച് നനക്കാനുപയോഗിക്കുകയും ചെയ്തു.
സ്വന്തമായുള്ളതും പാട്ടത്തിനെടുത്തതുമുൾപ്പെടെയുള്ള രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി നടത്തുന്നത്.
500 ഓളം വാഴകൾ കൃഷി ചെയ്യുന്നുണ്ട്. കാട്ടുപന്നി ശല്യം രൂക്ഷമാണ്. വല കെട്ടിയും പടക്കം പൊട്ടി ച്ചുമാണ് പന്നി ശല്യത്തിൽനിന്ന് വിളകളെ സംരക്ഷിക്കുന്നത്.
മാറാക്കര പഞ്ചായത്ത് ഒമ്പതാം വാർഡിൽ കരേക്കാട് മജീദ് കുണ്ടിൽ, പുതുവള്ളി മുഹമ്മദ്-ജമീല ദമ്പതികളുടെ മകനാണ് ഹസ്സൻകുട്ടി. പിതാവിെൻറ മാതാവ് 81കാരി ആയിഷുമ്മുവാണ് കൃഷി ചെയ്യാൻ ഹസ്സൻകുട്ടിക്ക് പ്രചോദനം. ഭാര്യ ഷാഹിലത്തും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.