പുല്ലങ്കോട് എസ്റ്റേറ്റിൽ കടുവകളെ വെടിവെച്ച് കൊന്നെന്ന ആരോപണവുമായി യുവാവ്
text_fieldsമലപ്പുറം: കാളികാവ് പുല്ലങ്കോട് എസ്റ്റേറ്റിൽ മൂന്ന് കടുവകളെ മാനേജ്മെൻറ് വെടിവെച്ച് കൊന്നെന്ന ആരോപണവുമായി യുവാവ്. രണ്ടുവർഷം മുമ്പായിരുന്നു സംഭവമെന്നും അവയെ എസ്റ്റേറ്റിൽ കുഴിച്ചിട്ടതായും സസ്പെൻഷനിലായ ടാപ്പിങ് സൂപ്പർവൈസർ സഫീർ മാധ്യമങ്ങേളാട് പറഞ്ഞു.
കടുവകളുടെ അക്രമം ഭയന്നാണ് മാനേജ്മെൻറ്, വാച്ചർ, പുറത്തുനിന്ന് കൊണ്ടുവന്ന വേട്ടക്കാർ എന്നിവർ ചേർന്ന് കടുവകളെ കൊന്നത്. തുടർന്ന് ഇവയെ എസ്റ്റേറ്റിൽ തന്നെ കുഴിച്ചിട്ടു.
എസ്റ്റേറ്റിലെ ചില ജീവനക്കാരുടെ സഹായത്തോടെ ജഡം പുറത്ത് എടുക്കുകയും 13 നഖങ്ങളും പല്ലുകളും ശേഖരിച്ച് വീണ്ടും കുഴിച്ചിട്ടതായും ഇദ്ദേഹം ആരോപിക്കുന്നു.
കടുവയെ കൊന്നത് സംബന്ധിച്ച് വനംവകുപ്പിന് പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും പറയുന്നു. കൊച്ചി ആസ്ഥാനമായ ആസ്പിൻ വാൾ കമ്പനിയുടെ കൈവശമാണ് ഇപ്പോൾ എസ്റ്റേറ്റ്.
ആരോപണം വ്യാജം–മാനേജർ
മലപ്പുറം: പുല്ലങ്കോട് എസ്റ്റേറ്റിൽ മൂന്ന് കടുവകളെ വെടിെവച്ച് കൊന്നെന്ന ആരോപണം വ്യാജമാണെന്ന് മാനേജർ വി.പി. വീരാൻ കുട്ടി പറഞ്ഞു. എസ്റ്റേറ്റിൽ ജോലി സംബന്ധമായ കാര്യത്തിൽ അച്ചടക്ക നടപടി നേരിടുന്ന വ്യക്തിയാണ് ആരോപണം ഉന്നയിച്ചത്.
കടുവകളെ കൊന്നെന്ന ആരോപണത്തിൽ വനംവകുപ്പ് ഇതുവരെ അന്വേഷണം നടത്തിയിട്ടില്ല. ആരോപണങ്ങൾ പിൻവലിക്കാൻ കോടിക്കണക്കിന് രൂപ സസ്പെൻഷനിലായ വ്യക്തി ആവശ്യപ്പെട്ടിരുന്നതായും മാനേജർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.