യുവാവിന്റെ സത്യസന്ധതയിൽ ഉടമസ്ഥന് തിരികെ ലഭിച്ചത് അഞ്ച് പവൻ
text_fieldsപുലാമന്തോൾ: യുവാവിെൻറ സത്യസന്ധതയിൽ ഉടമസ്ഥന് തിരികെ ലഭിച്ചത് അഞ്ച് പവൻ സ്വർണാഭരണം. വളപുരം കെ.പി കുളമ്പ് സ്വദേശി അർമിയാഹാണ് ഉടമയെ തേടിപ്പിടിച്ച് തിരികെ നൽകിയത്.
വിവാഹ ആവശ്യത്തിന് വേണ്ടി എടുത്ത ആഭരണം രാത്രി കട അടച്ചുപോകുമ്പോൾ പുറത്തുവെച്ച് ഉടമസ്ഥൻ മറന്ന് പോവുകയായിരുന്നു. ജോലിസ്ഥലത്തേക്ക് പോവുന്ന വഴിയിൽ മഴ കാരണം കടവരാന്തയിൽ കയറി നിൽക്കവെയാണ് ആഭരണപ്പെട്ടി അർമിയാഹിെൻറ ശ്രദ്ധയിൽ പതിഞ്ഞത്.
തുറന്ന് പരിശോധിച്ചപ്പോൾ കൂടെ ഉണ്ടായിരുന്ന ബില്ലിൽനിന്ന് പേരും വിലാസവും കണ്ടെത്തുകയും ഉടമസ്ഥനുമായി ബന്ധപ്പെട്ട് തിരിച്ചേൽപിക്കുകയുമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.