വൃക്കകൾ നഷ്ടപ്പെട്ട യുവതി സുമനസ്സുകളുടെ സഹായം തേടുന്നു
text_fieldsമലപ്പുറം: വൃക്കകൾ നഷ്ടപ്പെട്ട കൂട്ടിലങ്ങാടി കൊഴിഞ്ഞിൽ സ്വദേശിനി സുമനസ്സുകളുടെ സഹായം തേടുന്നു. ചേനങ്ങാട് ശ്രീനിയുടെ ഭാര്യ ഷീബയാണ് സഹായം തേടുന്നത്. രണ്ട് വർഷമായി ഇരു വൃക്കകളും പ്രവർത്തനരഹിതമായ ഇവർ പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സ തേടിവരുകയാണ്. ആറുമാസത്തോളമായി ഡയാലിസിസ് ചെയ്യുന്നു. ആഴ്ചയിൽ മൂന്നു തവണ ഡയാലിസിസ് ചെയ്യാനും മറ്റും ഭാരിച്ച സാമ്പത്തിക ചെലവ് വരുന്നുണ്ട്.
ഷീബയുടെ കിഡ്നി മാറ്റിവെക്കാൻ 25 ലക്ഷം രൂപ ചെലവ് വരുമെന്നാണ് ഡോക്ടർമാർ അറിയിച്ചത്. കൂലിപ്പണിക്കാരനായ ശ്രീനിവാസെൻറ ഏകവരുമാനമായിരുന്നു ഇവരുടെ ആശ്രയം. കോവിഡ് കാരണം ശ്രീനിവാസന് പണിയില്ലാത്തതും നിത്യചെലവിനും ചികിത്സക്കും മരുന്ന് വാങ്ങാനും പ്രയാസം നേരിടുകയാണ്.
ഇതിെൻറ അടിസ്ഥാനത്തിൽ നാട്ടുകാർ മുൻെകെ എടുത്ത് ഷീബയുടെ ചികിത്സ നടത്താൻ കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. സി.എച്ച്. അലവികുട്ടി ചെയർമാനും യു. അഹമ്മദ് കുട്ടി കൻവീനറും വാർഡ് അംഗം മാജിദ് ആലുങ്ങൽ ട്രഷററും ആയി തെരഞ്ഞെടുത്തിട്ടുണ്ട്. കൂട്ടിലങ്ങാടി സൗത്ത് ഇന്ത്യൻ ബാങ്കിൽ കമ്മിറ്റിയുടെ പേരിൽ ജോയൻറ് അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് വിവരങ്ങൾ: ശ്രീനിവാസൻ ആൻഡ് അബ്ദുൽ മജീദ്, നമ്പർ: 0832053000002331, ഐ.എഫ്.എസ്.സി: SIBL0000832, ഗൂഗ്ൾ പേ: 9539115693. ഫോൺ: 9946427545.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.