യുവാവ് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി
text_fieldsപെരിന്തൽമണ്ണ: സ്ഥിരം കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതിന്റെ പേരിൽ യുവാവിനെ ഒരുവർഷം ജില്ലയിൽ പ്രവേശിക്കുന്നത് വിലക്കി ഉത്തരവായി. പുത്തനങ്ങാടി ആലിക്കൽ അജ്നാസിന് (27) എതിരെയാണ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമം വകുപ്പ് 15 പ്രകാരം നടപടിയെടുത്തത്. ജില്ല പൊലീസ് മേധാവിയുടെ സ്പെഷൽ റിപ്പോർട്ട് പ്രകാരം തൃശൂർ മേഖല ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ ആണ് ഉത്തരവിറക്കിയത്.
മലപ്പുറം, മങ്കട, സുൽത്താൻ ബത്തേരി, പെരിന്തൽമണ്ണ പൊലീസ് സ്റ്റേഷൻ പരിധികളിൽ അടിപിടി, പൊതുമുതൽ നശിപ്പിക്കൽ, പിടിച്ചുപറി, ലഹരി വസ്തുക്കൾ കൈവശം വെക്കൽ വിഭാഗങ്ങളിലായി ഏഴു കേസുകളുണ്ട്. ഇതിെൻറ അടിസ്ഥാനത്തിലാണ് ജില്ല പൊലീസ് മേധാവി റിപ്പോർട്ട് നൽകിയത്.
അജ്നാസ് ഒരു വർഷക്കാലം ജില്ല പൊലീസ് മേധാവിയുടെ മുൻകൂർ അനുമതിയോടെയല്ലാതെ ജില്ലയിൽ പ്രവേശിക്കാൻ പാടുള്ളതല്ല. ഇത്തരത്തിൽ ജില്ലയിൽ സ്ഥിരമായി കുറ്റകൃത്യങ്ങളിൽ ഉൾപ്പെടുന്നവരെ നിരീക്ഷിച്ചു വരുകയാണെന്നും അവർക്കെതിരെയും കാപ്പ നിയമം നടപ്പാക്കാൻ റിപ്പോർട്ട് സമർപ്പിക്കുമെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.