വാഹന പരിശോധനക്കിടെ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയെന്ന്; ആറുപേർ അറസ്റ്റിൽ
text_fieldsമലപ്പുറം: കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ മലപ്പുറം സ്റ്റേഷനിലെ വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറിയതിലും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിലും ആറ് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വളാഞ്ചേരി സ്വദേശി ഫൈസല്‍ (26), മേല്‍മുറി സ്വദേശികളായ അര്‍ശാദ് (20), ഫാഈസ് (20), നിശാദ് (27), ജാഫര്‍ (30), മുഹമ്മദ് ശാഫി (36) എന്നിവര്‍ക്കെതിരെയാണ് കേസ്.
തിങ്കളാഴ്ച രാവിലെ 10.30ഓടെയാണ് സംഭവം. കിഴക്കേത്തലയില്‍ വാഹന പരിശോധനക്കിടെ കരിങ്കല്‍ ലോഡുമായി വരുകയായിരുന്ന ലോറിയെ പൊലീസ് കൈകാണിച്ച് നിര്‍ത്തി പരിശോധിച്ചു. ലോറിയില്‍ അമിത ലോഡ് കയറ്റിയത് ശ്രദ്ധയില്‍പെട്ടതോടെ പിഴയടക്കാന്‍ പൊലീസ് ആവശ്യപ്പെടുകയായിരുന്നു.
എന്നാല്‍, പിഴ അടക്കാന്‍ സമ്മതിക്കാതെ ലോറി ഡ്രൈവർ ഫൈസലും സംഘവും വനിത എസ്.ഐയോട് അപമര്യാദയായി പെരുമാറുകയായിരുന്നെന്നും പൊലീസ് അറിയിച്ചു. വൈകീട്ടോടെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.