കാരുണ്യ സന്ദേശവുമായി വധൂവരന്മാർ
text_fieldsഅരീക്കോട്: കോവിഡ് കാലത്തെ വിവാഹം കാരുണ്യത്തിെൻറ സന്ദേശമാക്കിമാറ്റി വധൂവരന്മാർ. തെരട്ടമ്മൽ സ്വദേശികളായ സിനാനും സിയാനയുമാണ് വിവാഹത്തിന് മാറ്റിവെച്ച ചെലവ് തെരട്ടമ്മൽ പെയിൻ ആൻഡ് പാലിയേറ്റിവ് കെയർ യൂനിറ്റിന് കൈമാറിയത്. നിക്കാഹിെൻറ പിറ്റേദിവസം തന്നെ രോഗികളുടെ പരിപാലനത്തിനായി പാലിയേറ്റിവ് ഹോം കെയർ യൂനിറ്റിൽ ഇവർ വളൻറിയർമാരായും പോയി.
ചടങ്ങിൽ സിനാെൻറ പിതാവും ‘മാധ്യമം’ ഏജൻറുമായ തയ്യിൽ ഷൗക്കത്തലി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.കെ. അബ്ദുറഹ്മാൻ, ഇ. കൃഷ്ണൻ, കൈതറ അബ്ദുൽ അസീസ്, എ. സുബൈർ, ഇ. സവാദ്, എ. അമീർ, ബി.കെ. സജീർ എന്നിവർ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.